ജെന്നിഫർ ലോപ്പസിന് 17 കോടി, രൺവീർ സിങ്ങിനും ഷാഹിദ് കപൂറിനും അഞ്ചുകോടി; ചർച്ചയായി ഇന്ത്യൻ വിവാഹം

ഇക്കഴിഞ്ഞ ദിവസമാണ് ഒരു വമ്പൻ സെലിബ്രിറ്റി വിവാഹം രാജസ്ഥാനിൽ നടന്നത്. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനിയുടെ ചെയർമാനും സി.ഇ.ഒ.യുമായ രാമ രാജു മന്ദേനയുടെയും പത്മജ മന്ദേനയുടെയും മകൽ നേത്ര മന്ദേനയുടെ വിവാഹമാണ് അത്യാഡംബരപൂർവം ആഘോഷിക്കപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 167 കോടി രൂപയാണ്. വംശി ഗഡിരാജുവാണ് നേത്രയെ വിവാഹം കഴിച്ചത്. ഒരു ടെക് പ്ലാറ്റ്‌ഫോമിന്റെ സഹസ്ഥാപകനാണ് വംശി.
ഉദയ്പൂരിൽ നടന്ന ചടങ്ങിൽ ഹോളിവുഡ്-ബോളിവുഡ് സെലിബ്രിറ്റികൾ പങ്കെടുത്തു. ജെന്നിഫർ ലോപസ്, ഡൊണാൾഡ് ട്രംപ് ജൂനിയർ മുതൽ രൺവീർ സിങ്, ഷാഹിദ് കപൂർ, കൃതി സനോൺ, ജാൻവി കപൂർ, മാധുരി ദീക്ഷിത്, നോറ ഫതേഹി തുടങ്ങിയവരും പങ്കെടുത്തു. സെലിബ്രിറ്റികളുടെ പെർഫോമൻസായിരുന്നു ചടങ്ങിലെ ആകർഷണം.
പാട്ടുകൾ പാടിയും നൃത്തം ചെയ്തും ജെന്നിഫർ ലോപ്പസ് അതിഥികളെ കൈയിലെടുത്തു. മാധുരി ദീക്ഷിത്തും നോറ ഫത്തേഹിയും അടിപൊളി പാട്ടുകൾക്ക് നൃത്തച്ചുവടുകൾ വെച്ചു. ഡൊണാൾഡ് ട്രംപ് ജൂനിയറിനും ഗേൾഫ്രണ്ടിനുമൊപ്പം നൃത്തം ചെയ്ത രൺവീറിന്റെ പ്രകടനം ഏവരെയും ആകർഷിച്ചു. 'കോഫി വിത്ത് കരൺ' മാതൃകയിലുള്ള പരിപാടിയുമായാണ് കരൺ ജോഹർ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചത്.
വെറുതെ വന്ന് പരിപാടിയിൽ പങ്കെടുത്തുപോവുകയായിരുന്നില്ല താരങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം 17 കോടി രൂപയാണ് ജെന്നിഫർ ലോപ്പസിന് പ്രതിഫലമായി ലഭിച്ചത്. നടൻമാരായ ഷാഹിദ് കപൂറിനും രൺവീർ സിങ്ങിനും അഞ്ചുകോടി രൂപയാണ് പ്രതിഫലമായി ലഭിച്ചത്. കൃതി സനോൺ, ജാൻവി കപൂർ, വരുൺ ധവാൻ, ജാക്വിലിൻ ഫെർണാണ്ടസ് എന്നിവർക്ക് രണ്ടുകോടിയും നോറ ഫത്തേഹിക്ക് ഒരുകോടി രൂപയും ലഭിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Uncover the staggering fees paid to Bollywood and Hollywood stars, including Jennifer Lopez, Ranveer Singh, and Shahid Kapoor, for a lavish Indian wedding