ആരുമറിയാതെ കൊലപ്പെടുത്തിയത് 11 പേരെ;കുണുങ്ങിച്ചിരിച്ചുകൊണ്ട് ആ സ്ത്രീ അതെല്ലാം വിവരിച്ചു

നാനി ഡോസ് / GettyImages
നാനി ഡോസ് / GettyImages

അമേരിക്കയിൽ ക്രൂരതയുടെ പര്യായമായൊരു പേരാണ് നാനി ഡോസ്. 1954 ഒക്ടോബർ വരെ, വാത്സല്യത്തിന്റെയും സ്‌നേഹത്തിന്റെയും പര്യായമായിട്ടാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, അതിനുശേഷമാണ് അവരുടെ ക്രൂരതയുടെ കഥകൾ പുറംലോകം അറിഞ്ഞുതുടങ്ങിയത്. കൃത്യമായി പറഞ്ഞാൽ, അവരുടെ അഞ്ചാമത്തെ ഭർത്താവിന്റെ മരണശേഷം.

ഒക്‌ലഹോമയിലെ ചെറിയൊരു ആസ്പത്രിയിൽവെച്ചാണ് അവരുടെ ഭർത്താവ് മരിക്കുന്നത്. ഛർദിയും കടുത്തപനിയും ബാധിച്ചാണ് അയാളെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. കുറച്ചുദിവസങ്ങൾക്കുശേഷം അസുഖമെല്ലാം മാറി വീട്ടിലേക്ക് പോവുകയും ചെയ്തു. പക്ഷേ എന്താണ് അസുഖമെന്ന് ഡോക്ടർമാർ അപ്പോഴും തിരിച്ചറിഞ്ഞിരുന്നില്ല. വീട്ടിൽ തിരിച്ചെത്തിയയാൾ അന്നേദിവസം തന്നെ മരിച്ചു. സംശയം തോന്നിയ ഡോക്ടർമാർ, ഓട്ടോപ്‌സി നടത്തണമെന്ന് ശഠിച്ചു. അതിലാണ് സാമുവലിന്റെ ശരീരത്തിൽ ആർസനിക് കൂടിയ അളവിലുണ്ടെന്ന് കണ്ടെത്തിയത്.

Content Highlights: nannie doss killed 11 relatives including her husbands during in 27 years

Continue reading