ധ്യാനിന്റെ 37-ാം പിറന്നാൾ; അതേ ദിവസം തന്നെ അപ്രതീക്ഷിതമായി അച്ഛന്റെ മരണവും

ശ്രീനിവാസനും കുടുംബവും (ഫയൽചിത്രം)
ശ്രീനിവാസനും കുടുംബവും (ഫയൽചിത്രം)

ധ്യാൻ ശ്രീനിവാസന്റെ 37-ാം ജൻമദിനമാണ് ഡിസംബർ 20. അന്നുതന്നെ അച്ഛന്റെ മരണമെത്തിയത് കുടുംബത്തെ ആകെ തളർത്തിയിരിക്കുകയാണ്. ആരാധകർക്കും അപ്രതീക്ഷിതമാണ് ശ്രീനിവാസന്റെ മരണം. അസുഖബാധിതനായി കിടപ്പിലായിരുന്നിട്ടും തിരിച്ചുവന്നതായിരുന്നു ശ്രീനിവാസൻ.

ധ്യാനിന്റെ എല്ലാ കഥകളിലും അച്ഛൻ നിറഞ്ഞുനിന്നിരുന്നു. അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചും കഥകളും തമാശകളും പറയുന്നതിൽനിന്ന് ഒരിക്കലും ധ്യാൻ വിട്ടുനിന്നിട്ടില്ല. അച്ഛന്റെ ഓരോ പഴയ കഥകളും ധ്യാൻ ഓർത്തെടുത്തപ്പോൾ പ്രേക്ഷകർ അത് പൊട്ടിച്ചിരിയോടെയാണ് ഏറ്റെടുത്തത്. കലഹിച്ചും സ്‌നേഹിച്ചും നടന്ന അച്ഛനും രണ്ടുമക്കളും. ആദ്യകാലത്ത് തന്റെ സ്വഭാവം കാരണം അച്ഛൻ തന്നെ വീട്ടിൽനിന്ന് പുറത്താക്കിയ കാര്യം ധ്യാൻ തന്നെയാണ് പലപ്പോഴും തുറന്നുപറഞ്ഞത്. പഠനത്തിന്റെ കാര്യത്തിലും ഇരുവരും തെറ്റിപ്പിരിഞ്ഞു. അവസാനനാളുകളിലാണ് ശ്രീനിവാസനും ധ്യാനും കുറേക്കൂടി അടുത്തത്.

സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോട്ടായിരുന്നു ധ്യാൻ. അതിനിടെയാണ് അച്ഛന്റെ വിയോഗമറിയുന്നത്. വീട്ടിലെത്തിയ ധ്യാൻ അമ്മയെ ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.

ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു ശ്രീനിവാസനെ. അതിനിടെയാണ് ആരോഗ്യം മോശമാവുന്നത്. തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Dhyan Sreenivasan`s 37th birthday turned tragic with the unexpected passing of his father, Sreenivasan. A look back at their bond