ദീപിക പദുകോൺ ബേബി ബമ്പുമായി രൺവീറിനൊപ്പം ബാന്ദ്രയിലെ പുതിയ വീട്ടിൽ

ദീപിക പദുകോൺ, രൺവീർ സിങ്
ദീപിക പദുകോൺ, രൺവീർ സിങ്

ബോളിവുഡിന്റെ പവർ കപ്പിൾസ് ദീപിക പദുകോണും രൺവീർ സിങ്ങും എവിടെപ്പോയാലും ക്യാമറകളെല്ലാം അവർക്കു പിന്നാലെയാണ്. രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദമ്പതിമാരിപ്പോൾ. മുംബൈയിലെ ബാന്ദ്രയിൽ കടലിന് അഭിമുഖമായുള്ള തങ്ങളുടെ പുതിയ വീടിന്റെ നിർമ്മാണ പുരോഗതി പരിശോധിക്കാൻ കഴിഞ്ഞ ദിവസം ഇരുവരുമെത്തിയിരുന്നു. ഇതിനിടെ ദൂരെ നിന്ന് പകർത്തിയ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണിപ്പോൾ. വീടിന്റെ മുകളിലെ ബാൽക്കണിയിൽ നിന്ന് സംസാരിക്കുകയായിരുന്നു ഇരുവരും.  

ഗർഭകാലത്തെ തിളക്കത്തോടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട ദീപിക എല്ലാവരുടെയും ശ്രദ്ധ നേടി. ലളിതമായ, വെളുത്ത കോ-ഓർഡ് വസ്ത്രമാണ് ദീപിക ധരിച്ചിരുന്നത്. ചുവന്ന ടി-ഷർട്ടും കറുത്ത പാന്റ്സും ന്യൂയോർക്ക് യാങ്കീസ് തൊപ്പിയുമായിരുന്നു രൺവീറിന്റെ വേഷം.  

ഏപ്രിൽ മാസത്തിലാണ് ദമ്പതിമാർ രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ചത്. 2024-ലായിരുന്നു ആദ്യമകൾ ദുവയുടെ ജനനം. തങ്ങളുടെ കരിയറും പാരന്റിങ്ങും വിജയകരമായി ബാലൻസ് ചെയ്യുന്നതിനെപ്പറ്റി ഇരുവരും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

നിലവിൽ ബാന്ദ്രയിൽ തന്നെയാണ് ദമ്പതിമാർ വാടകയ്ക്ക് താമസിക്കുന്നത്. ഷാരൂഖ് ഖാനൊപ്പം 'കിംഗ്' എന്ന ചിത്രത്തിലായിരിക്കും ദീപികയെ അടുത്തതായി കാണുക.  

'ധുരന്ധർ: ദി റിവഞ്ച്' എന്ന ആക്ഷൻ ത്രില്ലറിലൂടെ തരംഗമുണ്ടാക്കിയ രൺവീറിന്റെ അടുത്ത പ്രോജക്റ്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Deepika Padukone and Ranveer Singh visited their under-construction sea-facing Bandra residence., The couple officially announced they are expecting their second child in April 2026., Deepika Padukone is currently preparing for her upcoming film King alongside Shah Rukh Khan., Ranveer Singh is coming off the box office success of Dhurandhar: The Revenge.