CM KIDS ഓൺലൈൻ മെഗാ മോക്ക് ടെസ്റ്റ് 2027- സ്‌കോളർഷിപ്പ് പരീക്ഷയിൽ മിന്നിത്തിളങ്ങാം

സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് 2027 (CM Kids Scholarship 2027) എന്നത് കേരള സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന നാലാം ക്ലാസ് (LP), ഏഴാം ക്ലാസ് (UP) വിദ്യാർത്ഥികൾക്കായി കേരള പരീക്ഷാഭവൻ നടത്തുന്ന സംസ്ഥാനതല പ്രതിഭാനിർണ്ണയ പരീക്ഷയാണ്. മുമ്പ് LSS, USS എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.

CM KIDS 2027 സ്‌കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ബാലഭൂമി CM KIDS 2027 ഓൺലൈൻ മെഗാ മോക്ക് ടെസ്റ്റ് സംഘടിപ്പിക്കുന്നു. എൽ.പി., യു.പി. വിഭാഗങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും പ്രത്യേകം പരീക്ഷകൾ ഉണ്ടായിരിക്കും. 2027 ജനുവരി 7, 8 തീയതികളിലായിരിക്കും പരീക്ഷ നടക്കുക. നവംബർ 15 മുതൽ ഡിസംബർ 4 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ബാലഭൂമി CM KIDS 2027 ഓൺലൈൻ മെഗാ മോക്ക് ടെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

  • പങ്കെടുക്കുന്ന കുട്ടികളെ കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളും ഒട്ടേറെ ഓഫറുകളും!
  • ഡിസംബറിലെ നാല് ഞായറാഴ്ചകളിൽ Online Practice Training!
  • പരീക്ഷാവിദഗ്ധർ നയിക്കുന്ന സ്പെഷ്യൽ വൺഡേ ഓൺലൈൻ ക്ലാസ്!
  • മോഡൽ ചോദ്യങ്ങളും പാഠവിശകലനവും അടങ്ങിയ CM KIDS സ്‌കോളർഷിപ്പ് പരീക്ഷാസഹായി തികച്ചും സൗജന്യം!
  • മൂന്നുമാസത്തെ ബാലഭൂമി സബ്സ്‌ക്രിപ്ഷൻ സൗജന്യം

വിജയികൾക്ക് കൈനിറയെ സമ്മാനങ്ങളും ഒട്ടേറെ ഓഫറുകളും
ഒന്നാം സമ്മാനം 3,000 രൂപ, രണ്ടാം സമ്മാനം 2,000 രൂപ, കൂടാതെ ബാക്ക്പാക്കുകൾ ക്യാഷ് പ്രൈസുകൾ, കളറിങ് കിറ്റുകൾ തുടങ്ങി ആകർഷകമായ നിരവധി സമ്മാനങ്ങളും ലഭിക്കുന്നതാണ്. എൽ.പി., യു.പി. വിഭാഗങ്ങളിലായി ആകെ 134 വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 449 രൂപയാണ്.

ബാലഭൂമി CM KIDS 2027 ഓൺലൈൻ മെഗാ മോക്ക് ടെസ്റ്റിന് ഇന്നുതന്നെ https://mbiurl.in/em38q ലിങ്കിലൂടെ രജിസ്റ്റർ ചെയ്യൂ!

For enquiries, please contact us at 75930 98000 or call Customer Care at 0484-2882201 (10 AM – 5 PM).

Content Highlights: Online mega mock test for LP and UP students preparing for CM Kids Scholarship 2027, Exam dates scheduled for January 7 and 8, 2027, Registration open from November 15 to December 4, 2026, Exciting cash prizes up to 3,000 rupees, backpacks, coloring kits, and 134 total winners