ഭാര്യയ്ക്ക് അവിഹിതമുണ്ടെന്ന് ഭർത്താവിന് ഊമക്കത്ത്;17 വർഷത്തോളം ആ പട്ടണത്തിലേക്ക് അജ്ഞാതകത്തുകൾ, അതിനെത്തുടർന്ന് ഒരു മരണവും

അമേരിക്കയിലെ ഒഹിയോവിലുള്ള ചെറുപട്ടണമാണ് സർക്കിൾവിൽ. സിയോട്ടോ നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പെട്ടെന്നൊരു നാൾ ഈ പട്ടണത്തെക്കുറിച്ച് ആളുകൾ ചർച്ച ചെയ്യാൻ തുടങ്ങി. അവിടേക്ക് വന്ന ചില കത്തുകളായിരുന്നു അതിനു കാരണമായത്.
1977-ലാണ് സംഭവം. അന്ന് 12,000-ത്തോളം പേരാണ് അവിടെ താമസിക്കുന്നത്. പെട്ടെന്നൊരു നാൾ അവിടെയുള്ള ചില ആളുകൾക്ക് മാത്രം ഊരും പേരുമില്ലാത്ത കത്തുകൾ വരാൻ തുടങ്ങി. അയക്കുന്നയാളുടെ അഡ്രസ്സിന്റെ സ്ഥാനത്ത് എഴുതിയിരിക്കുന്നത്, 'Writer' എന്നുമാത്രം. അവിടെയുള്ള പലരുടെയും രഹസ്യങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള കത്തുകളായിരുന്നു കൂടുതലും. ചിലതിൽ ഭീഷണിയും ബ്ലാക്ക് മെയിലിങ്ങും. കത്തുകളിലേറെയും ഒരു സ്ത്രീയെ മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നു, അവിടെയുള്ള സ്‌കൂൾ ബസ്സിലെ ഡ്രൈവറായ മേരി ഗില്ലസ്പിയെ. ആദ്യം കത്തുകിട്ടിയതും മേരിക്ക് തന്നെ. അദ്ഭുതത്തോടെയാണ് മേരി അതു തുറന്നുനോക്കിയത്. കാരണം, കത്തയച്ച ആളുടെ പേരിന്റെ സ്ഥാനത്ത് 'writer' എന്നേയുള്ളൂ. ഒരു ഭീഷണിയുടെ സ്വരത്തിലുള്ള വരികളായിരുന്നു അതിലുണ്ടായിരുന്നത്.
Content Highlights: anonymous threatening letters terrorized circleville and the mystery remains unsolved