നയൻതാരയും രശ്മികയും വിജയ് ദേവരകൊണ്ടയും, ഒപ്പം രജനിയും ധോണിയും; താരനിബിഡമായ വിവാഹ സൽക്കാരം!

സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും ചെന്നൈയിലെ വിവാഹ സൽക്കാരമാണ് ഇപ്പോഴത്തെ പ്രധാന ചർച്ച. കഴിഞ്ഞ ദിവസം നടന്ന രണ്ടാമത്തെ റിസപ്ഷൻ ചടങ്ങിൽ സിനിമ, ക്രിക്കറ്റ്, രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ നീണ്ട നിര തന്നെയാണ് പങ്കെടുത്തത്. നവംബർ 11-ന് ഗ്രീസിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം.
ചടങ്ങിലെ പ്രധാന ആകർഷണങ്ങളിലൊന്ന് തെന്നിന്ത്യൻ താരങ്ങളായ രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും സാന്നിധ്യമായിരുന്നു. ഇരുവരും ഒരുമിച്ചാണ് വേദിയിലെത്തിയത്. നവദമ്പതികൾക്കൊപ്പം നിന്ന് ചിത്രങ്ങൾക്ക് പോസ് ചെയ്ത ശേഷമാണ് ഇവർ മടങ്ങിയത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ചടങ്ങിനെത്തി. ഇവർക്കൊപ്പം നടി രമ്യ കൃഷ്ണനും എത്തിയതോടെ വേദി കൂടുതൽ ആവേശത്തിലായി.
#EXCLUSIVE | காவியா கலாநிதி மாறன் - அனிருத் ரவிச்சந்தர் திருமண வரவேற்பு விழாவிற்கு வருகை தந்த நயன்தாரா - விக்னேஷ் சிவன்
#SunNews | #KaviyaMaran | #Anirudh | #KaviyaAnirudhReception pic.twitter.com/mF0v1RBOcW— Sun News (@sunnewstamil) November 22, 2026
സൂപ്പർസ്റ്റാർ രജനികാന്തും അജിത് കുമാറും ചടങ്ങിൽ പങ്കെടുത്തത് ആരാധകർക്കും വലിയ ആവേശമായി. ഇരുവരും പരസ്പരം ഊഷ്മളമായി ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണിയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. രജനികാന്തിനോടും ഭാര്യ ലത രജനികാന്തിനോടും ധോണി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവിചന്ദ്രൻ അശ്വിൻ, ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം ദീപ്തി ശർമ എന്നിവരും ചടങ്ങിനെത്തി.
തമിഴ് സിനിമാ ലോകത്തെ പ്രമുഖ സംവിധായകരായ ഷങ്കർ, അറ്റ്ലി, ലോകേഷ് കനകരാജ്, നെൽസൺ ദിലീപ്കുമാർ, അശ്വത് മാരിമുത്തു എന്നിവർ നവദമ്പതികൾക്ക് ആശംസകളറിയിക്കാൻ എത്തിയിരുന്നു. നടിമാരായ പൂജ ഹെഗ്ഡെ, സിമ്രാൻ, നടന്മാരായ ചിലമ്പരശൻ, പ്രദീപ് രംഗനാഥൻ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കുചേർന്നു.
#EXCLUSIVE | காவியா கலாநிதி மாறன் - அனிருத் ரவிச்சந்தர் திருமண வரவேற்பு விழாவில்.. #SunNews | #KaviyaMaran | #Anirudh | #KaviyaAnirudhReception | @rajinikanth pic.twitter.com/eZE1nzHijB
— Sun News (@sunnewstamil) November 22, 2026
വിവാഹ സൽക്കാരത്തിലെ വധൂവരന്മാരുടെ സ്റ്റൈലിഷ് ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു. വൈറ്റ് ടെയ്ലേർഡ് ബ്ലേസറും ഡീപ്-നെക്ക് ബ്ലാക്ക് ഷർട്ടും കറുത്ത ട്രൗസറുമായിരുന്നു അനിരുദ്ധിന്റെ വേഷം. അതിമനോഹരമായ ഓഫ്-ഷോൾഡർ വൈറ്റ് ഗൗണിലാണ് കാവ്യ മാരൻ എത്തിയത്. സൂക്ഷ്മമായ ഫ്ലോറൽ എംബെല്ലിഷ്മെന്റുകളും നേർത്ത സ്ലീവുകളും ഷിയർ നെക്ക്ലൈനും അടങ്ങിയ ഗൗണിനൊപ്പം, പ്രൗഢഗംഭീരമായ ഡയമണ്ട് നെക്ലേസും ലളിതമായ വേവി ഹെയർ സ്റ്റൈലുമായിരുന്നു കാവ്യയുടേത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Anirudh Ravichander and Kavya Maran held their second wedding reception in Chennai on November 21., The private wedding took place in Greece on November 11., Prominent celebrities from cinema, cricket, and politics attended the event., Key attendees included Rajinikanth, MS Dhoni, Nayanthara, Rashmika Mandanna, and Vijay Deverakonda., The couple's stylish outfits and the interaction between stars garnered massive attention.