അവസാനം ക്യാമറയ്ക്കു മുന്നില്‍ പുഞ്ചിരിച്ച് ആര്യന്‍ ഖാന്‍; വളരെ സുന്ദരനെന്ന് ആരാധകര്‍

ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ ക്യാമറകള്‍ക്ക് മുന്നിലുള്ള ഗൗരവഭാവം ആരാധകര്‍ക്കിടയില്‍ വളരെക്കാലമായി കൗതുകമുണര്‍ത്തിയിരുന്നു. എന്നാല്‍ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' പ്രീമിയര്‍ രാത്രിയില്‍ അതെല്ലാം മാറി. സാധാരണയായി ഗൗരവക്കാരനായ ആര്യനെ ബോബി ഡിയോള്‍ ചിരിപ്പിക്കുന്ന വീഡിയോയാണ് വൈറലാവുന്നത്. ആര്യന്‍ ഖാന്‍, താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' എന്ന ഷോയിലൂടെ സിനിമാലോകത്തേക്കുള്ള കാല്‍വെപ്പ് നടത്തുകയാണ്.
അടുത്തിടെ, അദ്ദേഹത്തിന്റെ സംവിധാന സംരംഭത്തിന് പിന്നിലെ ടീം ഈ ഗൗരവഭാവത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരുന്നു. ക്യാമറയ്ക്ക് മുന്നില്‍ ചിരിക്കുന്നതില്‍ ആര്യന് ഒരു ഫോബിയ ഉണ്ടെന്നാണ് അവര്‍ വ്യക്തമാക്കിയത്. ക്യാമറകള്‍ക്കു മുന്‍പില്‍ അവസാനം ആര്യന്‍ ഖാന്‍ പുഞ്ചിരിച്ചത് ഇന്റര്‍നെറ്റ് ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോയില്‍ ആര്യന്‍, ബോബി ഡിയോളിനൊപ്പം ഇരിക്കുന്നത് കാണാം.
ടീം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍, ആര്യന്റെ പതിവ് ഗൗരവ ഭാവം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടു. ആര്യനെ ചിരിപ്പിക്കാന്‍ ഉറച്ച ബോബി ആ ദൗത്യം സ്വയം ഏറ്റെടുത്തു. അദ്ദേഹം ആര്യനെ തോണ്ടി ഒരു വലിയ ചിരി സമ്മാനിച്ചു. അതിന് പിന്നാലെ, ആര്യന്‍ ഒടുവില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പുഞ്ചിരിക്കുകയായിരുന്നു.
'അവന്‍ വളരെ സുന്ദരനാണ്, അവന്‍ ഒരു നല്ല മനുഷ്യനാണെന്ന് കണ്ടാല്‍ അറിയാം' വീഡിയോയ്ക്കു താഴെ ഒരാള്‍ എഴുതി. 'അവനെ കണ്ടിട്ട് മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് തോന്നുന്നു' എന്നാണ് മറ്റൊരാള്‍ കുറിച്ചത്. 'എന്തിനാണ് അവന്‍ എപ്പോഴും അവന്റെ ചിരി നിയന്ത്രിക്കാനോ മറയ്ക്കാനോ ശ്രമിക്കുന്നതെന്ന് എനിക്കറിയില്ല,' തുടങ്ങി പലവിധമായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.
മുംബൈയില്‍ നടന്ന പ്രീമിയര്‍ ഷോ താരനിബിഡമായ ഒരു ചടങ്ങായിരുന്നു. ആലിയ ഭട്ട്, കജോള്‍, അജയ് ദേവ്ഗണ്‍, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, കരണ്‍ ജോഹര്‍, ഫറാ ഖാന്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ എത്തി. ഷാരൂഖ് ഖാന്‍, ഭാര്യയും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗരി ഖാന്‍, സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരും പങ്കെടുത്തു.
സിനിമാ ലോകത്തേക്ക് പ്രവേശിക്കാന്‍ ആര്യന്‍ ഒരു വ്യത്യസ്തമായ പാതയാണ് തിരഞ്ഞെടുത്തത്. അച്ഛന്‍ ഷാരൂഖിനെപ്പോലെ അഭിനയത്തിലേക്ക് കടക്കാതെ, ഒരു സംവിധായകനായാണ് ആര്യന്‍ അരങ്ങേറ്റം കുറിച്ചത്. അദ്ദേഹത്തിന്റെ ഷോയായ 'ദി ബാഡ്സ് ഓഫ് ബോളിവുഡ്' ഇന്ന് നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്തു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: aryan khan`s smile at `the bads of bollywood` premiere goes viral. bobby deol playfully teases aryan, capturing a rare moment of joy.