“സൽമാൻ ഖാൻ എന്നെ നന്നായി വ്യായാമം ചെയ്യിപ്പിച്ചു, 15 കിലോയോളം കുറഞ്ഞു” – അർമാൻ മാലിക്ക്

ബോളിവുഡിന്റെ പ്രിയപ്പെട്ട ഗായകനാണ് അര്മാന് മാലിക്ക്. അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പിറന്ന പ്രണയ ഗാനങ്ങൾ സംഗീത ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അര്‍മാന്റെ വീട്ടിലേക്ക് ചലച്ചിത്ര നിര്‍മ്മാതാവും യുട്യൂബറുമായ ഫറാ ഖാനെയും അവരുടെ പാചകക്കാരനായ ദിലീപിനെയും ക്ഷണിച്ചിരുന്നു. അവിടെ വെച്ച് അര്മാന് തന്റെ ജീവിതത്തെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
സംഭാഷണത്തിനിടയില്‍, 2014-ലെ സല്മാന്ഖാനുമായുളള രസകരമായൊരു ഓര്മ താരം പങ്കുവെച്ചു. ‘ജയ് ഹോ’ എന്ന സിനിമയിലെ ഒരു വീഡിയോ ഗാനത്തിന് വേണ്ടി താനും സഹോദരന് അമല്‍ മാലിക്കും ശരീരഭാരം കുറയ്ക്കണമെന്ന് സല്മാന് ഖാന് പറഞ്ഞിരുന്നതായി അര്മാന് പറയുന്നു. ''‘ലവ് യൂ ടില്‍ ദി എന്‍ഡ്' എന്ന ഗാനത്തില്‍ നിങ്ങള്‍ രണ്ടുപേരും ഉണ്ടാകും എന്ന് പറഞ്ഞ് അദ്ദേഹം എന്നെയും അമാലിനെയും തുടക്കത്തില്‍ തന്നെ അതില്‍ ഉള്‍പ്പെടുത്തി. നിങ്ങള്‍ ഇരുവും ഷര്‍ട്ട് ധരിക്കാതെ അഭിനയിക്കേണ്ടി വരുമെന്ന് അദ്ദേഹം എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു” അർമാൻ പറഞ്ഞു.
ഇത് നടക്കില്ല എന്ന് ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ നന്നായി ഡാന്‍സും, വ്യായാമവും ചെയ്യിപ്പിച്ചു. ഞാന്‍ ഏകദേശം 10-15 കിലോ വരെ കുറച്ചു. അതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മെലിഞ്ഞ രൂപമായിരുന്നു എനിക്കന്ന്. ഭാഗ്യത്തിന്, ഷര്‍ട്ട് ഊരേണ്ടി വന്നില്ല.” സല്മാന് ഖാന് തന്നെ പേടിപ്പിക്കാന്‍ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞത് എന്നും അര്മാന് ഓര്‍ത്തെടുത്തു.
കഴിഞ്ഞ ജനുവരിയില്‍ നടന്ന സ്വകാര്യചടങ്ങിലാണ് പ്രണയിനി ആഷ്ന ഷ്റോഫിനെ അര്മാന് മാലിക് ജീവിതസഖിയാക്കിയത്. ‘ബം ബം ബോലെ, സബ് തേരാ, ബോല്‍ ദോ നാ സരാ, ബുട്ട ബൊമ്മ..’ തുടങ്ങി നിരവധി പാട്ടുകള്‍ സംഗീത ലോകത്തിന് സമ്മാനിച്ച ഗായകനാണ് അര്മാന്. ഹിന്ദിക്കും, തെലുങ്കിനും പുറമേ ‘ഞാന്‍ വരുമീ പാതയിലായി’ എന്ന മലയാള ഗാനവും പാടിയിട്ടുണ്ട്. ഫാഷന്‍, ബ്യൂട്ടി വ്ളോഗറും യൂട്യൂബറുമാണ് ഭാര്യ ആഷ്ന.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Armaan Malik shares an amusing diet anecdote with Salman Khan for `Jai Ho` music video. Discover his transformation and love for food, plus wedding news. Click to know more!