ഇലോണ്‍ മസ്‌ക് ഭ്രൂണത്തെ നശിപ്പിക്കാന്‍ കോടതി കയറി, ഇരട്ടക്കുട്ടികളെ പ്രസവിച്ച് ആംബര്‍

ഹോളിവുഡ് താരം ആംബര്‍ ഹെഡ്‌സ് ഇരട്ടക്കുട്ടികളെ വരവേറ്റ വിവരം പുറംലോകത്തെ അറിയിച്ചത് ഇക്കഴിഞ്ഞ മാതൃദിനത്തിലാണ്. ആഗ്നസ് എന്നും ഓഷ്യന്‍ എന്നും പേരിട്ടിരിക്കുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും വരവേറ്റുകൊണ്ട് കുടുംബം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷത്തിലാണെന്നാണ് താരം പറഞ്ഞത്. പ്രത്യുത്പാദനശേഷിയിലെ വെല്ലുവിളികള്‍ക്കിടയിലും സ്വന്തം നിലയില്‍ ഒരു അമ്മയാകാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും നല്ല അനുഭവമാണെന്നാണ് 39-കാരി ആംബര്‍ പറഞ്ഞത്.
കുഞ്ഞുങ്ങളുടെയും തന്റെയും പാദങ്ങളുടെ ചിത്രത്തിനൊപ്പം ആംബര്‍ ഇങ്ങനെയെഴുതി. 'നാല് വര്‍ഷം മുമ്പ് എനിക്ക് ആദ്യത്തെ പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍, എന്റെ ലോകം എന്നെന്നേക്കുമായി മാറി. എനിക്ക് ഇതിലും വലിയ സന്തോഷം മറ്റൊന്നുമില്ലെന്ന് ഞാന്‍ കരുതി. ഉത്തരവാദിത്തത്തോടെയും ചിന്താപൂര്‍വ്വവും ഇത് തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ എന്നേക്കും നന്ദിയുള്ളവളാണ്. എല്ലാ അമ്മമാര്‍ക്കും, നിങ്ങള്‍ ഇന്ന് എവിടെയായിരുന്നാലും, എന്റെ സ്വപ്ന കുടുംബവും ഞാനും നിങ്ങളോടൊപ്പം ആഘോഷിക്കുന്നു. എപ്പോഴും സ്‌നേഹിക്കുന്നു'.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് വന്നതിനു പിന്നാലെതന്നെ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കായിരിക്കാം ആംബറിന്റെ കുഞ്ഞുങ്ങളുടെ അച്ഛനെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങി. പ്രത്യേകിച്ചും കുഞ്ഞിന്റെ പിതൃത്വം വെളിപ്പെടുത്താന്‍ ആംബര്‍ തയ്യാറാവാത്ത സാഹചര്യത്തില്‍. 2021-ല്‍ ജന്മം നല്‍കിയ തന്റെ പെണ്‍കുഞ്ഞിന്റെ പിതൃത്വവും ആംബര്‍ വെളിപ്പെടുത്തിയിട്ടില്ല.
2016-നും 2018-നും ഇടയിലാണ് ഇലോണ്‍ മസ്‌കും ആംബറും പ്രണയത്തിലായത്. കുഞ്ഞുങ്ങള്‍ക്കായി ഇരുവരും ആഗ്രഹിച്ചിരുന്നു. ബീജസങ്കലനത്തിലൂടെ ഭ്രൂണങ്ങള്‍ ശീതീകരിച്ചു സൂക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും അകന്നതോടെ ഭ്രൂണത്തെച്ചൊല്ലി തര്‍ക്കവും നിയമയുദ്ധവുമുണ്ടായി. വേര്‍പിരിഞ്ഞതിനുശേഷം, മസ്‌ക് ഭ്രൂണങ്ങള്‍ നശിപ്പിക്കാന്‍ ആഗ്രഹിച്ചുവെന്നാണ് പറയപ്പെടുന്നത്.
ഇത് കോടതിയിലെത്തുകയും ചെയ്തു. പക്ഷേ, കോടതി വിധി പരസ്യമാക്കിയില്ല. അന്ന് സൂക്ഷിച്ചുവെച്ച ഭ്രൂണം വഴിയാണ് ആംബര്‍ ഇപ്പോള്‍ അമ്മയായിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. കൃത്രിമഗര്‍ഭധാരണത്തിലൂടെയാണ് ആംബര്‍ അമ്മയായതെന്നും ചിലര്‍ വാദിക്കുന്നു.
2005 മുതല്‍ 2006 വരെ നടന്‍ ജോണി ഡെപ്പും ആംബറും വിവാഹിതരായിരുന്നു. പിന്നീട് വേര്‍പിരിഞ്ഞു. ഇരുവരുടെയും വിവാഹമോചനവും കോടതിയിലെ തര്‍ക്കങ്ങളും വിവാദമായിരുന്നു.
Content Highlights: amber heard reveals she welcomed twins internet thinks elon musk the father