സൽമാൻ ഖാന്റെ പാട്ടിനൊപ്പം നൃത്തംചെയ്ത് ഐശ്വര്യയും അഭിഷേകും; കൈയടിച്ച് അതിഥികൾ

ഫോട്ടോ: Instagram
ഫോട്ടോ: Instagram

അർജുൻ ടെണ്ടുൽക്കറുടെയും സാനിയ ചന്ദോക്കിന്റെയും വിവാഹച്ചടങ്ങുകളിലേക്ക് കൈകോർത്തുപിടിച്ചാണ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ്‌യുമെത്തിയത്. അതിനിടെ താരങ്ങൾ വിവാഹമോചിതരാവുകയാണെന്ന ഗോസിപ്പുകൾക്കും വിരാമമായി. കുറച്ചുകാലത്തിനുശേഷമാണ് ആഷും അഭിഷേകും ഒരു പൊതുപരിപാടിയിൽ ഒരുമിച്ചെത്തിയത്.

ഇപ്പോഴിതാ മറ്റൊരു ആഘോഷച്ചടങ്ങിൽ നൃത്തം ചെയ്യുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും വീഡിയോയും വൈറലാവുന്നു. വളരെ ആഹ്ലാദത്തോടെ പാട്ടുകൾക്ക് ചുവടുവെക്കുന്ന താരങ്ങളെയാണ് വീഡിയോയിൽ കാണാനാവുന്നത്. സൽമാൻ ഖാന്റെ സിനിമയായ 'സലാം-ഇ-ഇഷ്‌ക് ( Salaam-E-Ishq) എന്ന സിനിമയിലെ പാട്ടിനനുസരിച്ചാണ് താരങ്ങൾ നൃത്തംചെയ്യുന്നത്. ഒപ്പം കുറേ സുഹൃത്തുക്കളുമുണ്ട്.

ഐശ്വര്യ പാട്ടിനനുസരിച്ച് മനോഹരമായി നൃത്തം ചെയ്യുമ്പോൾ, അഭിഷേകും അവരോടൊപ്പം ചേരുകയാണ്. ചുറ്റുമുള്ള അതിഥികൾ ആർപ്പുവിളിക്കുന്നതും കേൾക്കാം. പിന്നീട് നിതാ അംബാനി ഉൾപ്പെടെയുള്ള അതിഥികളും അവർക്കൊപ്പം വേദിയിലെത്തി നൃത്തംചെയ്യാൻ തുടങ്ങി. അതിഥികൾക്കൊപ്പം ഇരുവരും നിന്ന് ഫോട്ടോയുമെടുത്തു. താരങ്ങൾക്കൊപ്പം മകൾ ആരാധ്യയുമുണ്ടായിരുന്നു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

വ്യവസായിയായ മുദിത അദാനിയുടെയും അനന്യ ദിവാൻജിയുടെയും വിവാഹച്ചടങ്ങിൽനിന്നുള്ള വീഡിയോയാണിത്. ആഷും അഭിഷേകും ഒരേനിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണെത്തിയത്. ഡാർക്ക് ബ്ലൂ സൽവാർ സ്യൂട്ടാണ് ഐശ്വര്യ അണിഞ്ഞത്. അഭിഷേക് ബ്ലൂ ബാന്ദ്ഗാലയും വൈറ്റ് ട്രൗസേഴ്‌സും.

2007-ൽ പുറത്തിറങ്ങിയ സിനിമയാണ് 'സലാം-ഇ-ഇഷ്‌ക്'. സൽമാനൊപ്പം പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ജൂഹി ചൗള, ഗോവിന്ദ, വിദ്യാ ബാലൻ, ജോൺ എബ്രഹാം തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചു.

2023-ൽ പുറത്തിറങ്ങിയ 'പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗ'ത്തിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. അഭിഷേക് ആണെങ്കിൽ കിങ്, രാജാ ശിവജി തുടങ്ങിയ സിനിമകളാണ് അഭിഷേകിന്റേതായി റിലീസാവാനുള്ളത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Aishwarya Rai and Abhishek Bachchan seen dancing together at a wedding, dismissing divorce rumours. They danced to the song from the movie Salaam-E-Ishq.