മഞ്ജു വാര്യരുടെ കഴുത്തിലെ മഞ്ഞസ്റ്റിക്കർ; ഇതെന്തെന്ന് ആരാധകർ

മഞ്ജു വാര്യർ / PTI
മഞ്ജു വാര്യർ / PTI

നടി മഞ്ജു വാര്യർ ഇക്കഴിഞ്ഞ ദിവസം 'അനോമി' എന്ന സിനിമയുടെ പ്രദർശനം കാണാനെത്തിയിരുന്നു. ഉറ്റ സുഹൃത്തായ ഭാവന നായികയായ സിനിമ തിയേറ്ററിൽ പോയി കാണാനാണ് മഞ്ജു എത്തിയത്. വെള്ള പ്രിന്റഡ് ടീഷർട്ടും ജീൻസും ഷെയ്ഡ്‌സും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് താരം തിയേറ്ററിൽ വന്നത്. എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിക്കുകയും ചെയ്തു താരം.

എന്നാൽ, പ്രേക്ഷകരുടെ ശ്രദ്ധ പെട്ടെന്ന് പോയത് മഞ്ജുവിന്റെ കഴുത്തിലെ മഞ്ഞ സ്റ്റിക്കറിലേക്കാണ്. മഞ്ജുവിന്റെ കഴുത്തിലൊട്ടിച്ച രീതിയിലുള്ള ചെറിയൊരു മഞ്ഞ പാച്ച് സ്റ്റിക്കറായിരുന്നുവത്. മഞ്ജുവിന്റെ ആ വീഡിയോയും ചിത്രങ്ങളും പെട്ടെന്ന് വൈറലാവുകയും ചെയ്തു.

അതോടെ ആരാധകർ ആകെ ആശങ്കയിലായി. മഞ്ജുവിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടോ എന്നായിരുന്നു അവരുടെ ചോദ്യം. 'ശസ്ത്രക്രിയയ്ക്ക് വിധേയയായതാണോ മഞ്ജു, താരത്തിന് എന്തുപറ്റി, എന്തെങ്കിലും പ്രശ്‌നമുണ്ടോ...' തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചത്.

ഒടുവിൽ അതിനുള്ള ഉത്തരവുമായി ചിലർ രംഗത്തെത്തുകയും ചെയ്തു. ഇത് 'മോഷൻ സിക്ക്‌നെസ് പാച്ച്' ആണെന്നായിരുന്നു അവരുടെ കണ്ടുപിടുത്തം. അതോടെയാണ് ആ ചർച്ചകൾക്ക് അന്ത്യമായത്.

ദൂരയാത്രകൾ പോകുമ്പോൾ അതിനിടെയുണ്ടാവുന്ന തലകറക്കം, ഛർദി എന്നിവ പ്രതിരോധിക്കാനാണ് മോഷൻ സിക്ക്‌നെസ് പാച്ച് ഉപയോഗിക്കുന്നത്. ദീർഘനേരത്തേക്ക് ഇതിന്റെ ഫലം നീണ്ടുനിൽക്കുമെന്നാണ് പ്രത്യേകത. 72 മണിക്കൂർ വരെ നീണ്ടുനിൽക്കും. യാത്ര ചെയ്യുന്നതിന് 10 മിനിട്ട് മുതൽ നാലുമണിക്കൂർ മുമ്പ് വരെയാണ് ഇത് പ്രയോഗിക്കേണ്ടത്. സ്റ്റിക്കർ പോലെയുള്ള ഇതിന്റെ, പശയുള്ള ഭാഗം ദേഹത്ത് ഒട്ടിക്കുകയാണ് ചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Manju Warrier spotted with a yellow sticker on her neck at a film screening. Fans express concern, but the sticker is revealed to be a motion sickness patch