കട്ടിലിനടിവശം വൃത്തിയാക്കാതെ വിടരുത്, കിടക്കവിരി ആഴ്ചയിലൊരിക്കൽ അലക്കാം

പ്രതീകാത്മകചിത്രം | AI
പ്രതീകാത്മകചിത്രം | AI

എല്ലാ വീടുകളിലും ക്ഷണിക്കപ്പെടാതെ സ്ഥിരമായെത്തുന്ന അതിഥിയാണ് പൊടി. എത്രയൊക്കെ വൃത്തിയാക്കിയാലും അത് തിരികെ വരും, പക്ഷേ ഏതുവഴിക്കാണെന്ന് പൊടിയെത്തുന്നതെന്നുമാത്രം മനസ്സിലാവില്ല. കാഴ്ചയിൽ നിരുപദ്രവകാരിയായി തോന്നുമെങ്കിലും, പൊടി പലതരം അലർജികൾക്കും ചർമത്തിലെ അസ്വസ്ഥതകൾക്കും കാരണമാകും, പോരാത്തതിന് വീട്ടിലെ ഇലക്ട്രോണിക് ഉപകരണങ്ങളെ നശിപ്പിക്കാനും ഇടയാക്കും.

തുണികളുടെ നാരുകൾ, വളർത്തുമൃഗങ്ങളുടെ ചർമം, നമ്മുടെ തന്നെ മൃതകോശങ്ങൾ, ജനലുകളിലൂടെയും വാതിലുകളിലൂടെയും ചെരിപ്പുകളിലൂടെയും വീടിനുള്ളിലെത്തുന്ന പുറത്തുനിന്നുള്ള കണികകൾ.. ഇവയുടെ ഒരു മിശ്രിതമാണ് പൊടി. വീടിനകത്ത് ഇത് അടിഞ്ഞുകൂടാൻ അധികം സമയം വേണ്ടിവരില്ല.

കൃത്യമായി പൊടിയകറ്റാൻ ഇതാ ചില മാർഗങ്ങൾ.

  • വീടിനുള്ളിലെ പൊടി കളയാനിറങ്ങിയാൽ ആദ്യം മുകൾവശത്തുനിന്ന് തുടങ്ങണം. അല്ലാത്തപക്ഷം, വൃത്തിയാക്കിയ ഇടങ്ങൾ വീണ്ടും വൃത്തികേടാവും.
  • സീലിങ് ഫാനുകളിലും ലൈറ്റുകളിലും പറ്റിപ്പിടിച്ച പൊടി കളയാൻ നീളൻപിടിയുള്ള ഡസ്റ്ററോ പഴയ തലയിണ ഉറയോ ഉപയോഗിക്കാം
  • ചിലന്തിവലകളും പൊടിപടലങ്ങളും തുടച്ചുമാറ്റാൻ ഒരു മൈക്രോ ഫൈബർ മോപ്പോ ഉണങ്ങിയ തുണിയോ ഉപയോഗിക്കുക.
  • മൈക്രോ ഫൈബർ തുണികൾ പൊടി ചിതറിപ്പോവാതെ പിടിച്ചെടുക്കും.
  • മികച്ച നിലവാരമുള്ള വാക്വം ക്ലീനറുകൾ ഏറ്റവും സൂക്ഷ്മമായ പൊടിപടലങ്ങളെപ്പോലും പിടിച്ചെടുക്കും.
  • ബേസ്ബോർഡുകൾ, ഷെൽഫുകൾ തുടങ്ങി പൊടി അടിഞ്ഞുകൂടാൻ സാധ്യതയുള്ള പ്രതലങ്ങൾക്ക് നനഞ്ഞ തുണികളാണ് അനുയോജ്യം.
  • ഫർണിച്ചറിന് മുകളിലും അടിയിലും വൃത്തിയാക്കാൻ മറക്കരുത്.
  • ഷെൽഫുകളിൽ നിന്ന് സാധനങ്ങൾ എടുത്ത് മാറ്റി രണ്ടും വെവ്വേറെ പൊടിതട്ടണം.
  • കാർപ്പറ്റുകളും റഗ്ഗുകളും പതിവായി വാക്വം ചെയ്യുക
  • സൂക്ഷ്മമായ പൊടിപടലങ്ങൾ നീക്കം ചെയ്യാൻ നിലംതുടയ്ക്കാം
  • കിടക്കവിരികൾ ആഴ്ചതോറും കഴുകുക
  • ഉണങ്ങിയ തുണി കൊണ്ട് പൊടി തട്ടരുത്, ഇത് പൊടിപടലങ്ങളെ വായുവിലേക്ക് തള്ളിവിടുകയേയുള്ളൂ.
  • ഉപകരണങ്ങളുടെ പിൻഭാഗവും കട്ടിലിനടിവശവും അലമാരയുടെ മൂലകളും വൃത്തിയാക്കാതെ വിടരുത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn how to banish dust from your home with this easy-to-follow guide. Discover effective cleaning tips, tools, and a routine for a cleaner, healthier space.