പൊടി നിറയാന്‍ കാത്തിരിക്കേണ്ട; ഫാന്‍ വൃത്തിയാക്കുന്നത് ഇങ്ങനെ വേണം

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുമ്പോഴും മറന്നുപോകുന്നൊരു കാര്യം ഫാനിന്റേതാണ്. പൊടിനിറഞ്ഞ് നിറംമാറുമ്പോഴായിരിക്കും ഇതൊന്ന് വൃത്തിയാക്കണമല്ലോ എന്ന് ചിന്തിക്കുക. ഇനി അതിന് കാത്തിരിക്കേണ്ട, ഫാന്‍ വൃത്തിയാക്കുന്ന കാര്യം ഗൗരവത്തോടെ കാണണം.
ഇങ്ങനെ വൃത്തിയാക്കാം
- ഫാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ വൃത്തിയാക്കാന്‍ ശ്രമിക്കരുത്.
- ഗോവണി ഉപയോഗിച്ചോ സുരക്ഷിതമായ ഉയരത്തില്‍ കയറിനിന്നോ വേണം സീലിങ് ഫാന്‍ വൃത്തിയാക്കാന്‍.
- വൃത്തിയാക്കുന്നതിന് മുന്‍പ് മാസ്‌ക് ഉപയോഗിച്ച് മുഖംനന്നായി മൂടാം. ഫാനില്‍ നിന്നുള്ള പൊടികള്‍ കണ്ണില്‍ വീഴാന്‍ സാധ്യതയുണ്ട്. മാത്രമല്ല അലര്‍ജിയുള്ളവര്‍ക്കു ഈ പൊടി പ്രയാസം സൃഷ്ടിച്ചേക്കാം.
- ഒരു പഴയതലയിണ കവര്‍ എടുത്ത് അതിനുള്ളിലേക്ക് ഫാനിന്റെ ഒരുലീഫ് കടത്താം. പതിയെ പൊടിതുടയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പൊടിയെല്ലാം കൃത്യമായി കവറിനകത്തേക്കുതന്നെ വീഴും. ഇങ്ങനെ എല്ലാ ലീഫുകളും വൃത്തിയാക്കാം. തുടര്‍ന്ന് വൃത്തിയുള്ള കോട്ടണ്‍ തുണി ഉപയോഗിച്ച് ഒന്നുകൂടി തുടച്ചെടുക്കാം.
- വൃത്തിയാക്കുമ്പോള്‍ ഫാനിന്റെ മോട്ടോറിലേക്ക് നനവ് പടരാതിരിക്കാന്‍ ശ്രദ്ധിക്കണം.
- ടേബിള്‍ഫാന്‍ വൃത്തിയാക്കാന്‍ ആദ്യം അതിന്റെ ഗ്രില്‍ അഴിച്ചെടുക്കണം. തുടര്‍ന്ന് അത് സോപ്പുലായനിയില്‍ മുക്കിവെച്ച് കഴുകി വൃത്തിയാക്കാം. തുടര്‍ന്ന് ഫാനിന്റെ ബ്ലേഡുകള്‍ കോട്ടണ്‍ തുണി ഉപയോഗിച്ച് നന്നായി വൃത്തിയാക്കാം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Clean your fan easily & safely! Discover effective methods for ceiling & table fans. Remove dust & improve air quality.