ബെഡ്‌റൂം മനോഹരമാക്കാന്‍ 10 വഴികള്‍

ഏറ്റവും സമാധാനത്തോടെ നാം ഇരിക്കുന്ന ഇടമാണ് ബെഡ്‌റൂം. സ്ഥലപരിമിതി കാരണം അവിടെയും അലങ്കോലമായാല്‍ സമാധാനം കിട്ടില്ല. അടുക്കും ചിട്ടയുമില്ലാതെ ഓരോ സാധനവും അവിടെയും ഇവിടെയും വെച്ച് വൃത്തികേടാക്കാതെ കുഞ്ഞു ബെഡ്‌റൂമിലെ ഓരോ സ്ഥലവും വിനിയോഗിക്കാനുള്ള പത്ത് വഴികള്‍.
- അണ്ടര്‍ ബെഡ് സ്റ്റോറേജ്
ബെഡ്‌റൂമിലേക്കുള്ള കിടക്കകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇനി ശ്രദ്ധിക്കാം. ഹൈഡ്രോളിക് സ്‌റ്റോറേജുള്ളതും ഡ്രോയേഴ്‌സ് ഉള്ളതുമായ ബെഡുകള്‍ ഇന്ന് വിപണിയിലുണ്ട്. ബെഡ്ഡിനടിയിലെ സ്ഥലം വെറുതെ കളയാതെ അവിടെയും സാധനങ്ങള്‍ വൃത്തിയായി അടുക്കിവെക്കാം. കിടക്കയുടെ ഉള്‍വശത്തായി വലിച്ചു തുറക്കാന്‍ പറ്റുന്ന അറകുള്ള ബെഡ്ഡുകളാണ് ഡ്രോയര്‍ ബെഡ്. ഹൈഡ്രോളിക് ബെഡ്ഡുകള്‍ക്ക് ഘടനയില്‍ ചെറിയ വ്യത്യാസമുണ്ട്. ബെഡ് മുകളിലേക്ക് ഉയര്‍ത്താനാവും. സ്ഥലസൗകര്യവും വിസ്താരവുമുള്ള ആ അറക്കുള്ളില്‍ സാധനങ്ങള്‍ നിറക്കാം. ഇവ തുറക്കാനും എളുപ്പമാണ്. ബെഡ് സ്‌റ്റോറേജ് ഡിവൈഡറുകള്‍ കൂടെയുണ്ടെങ്കില്‍ ഓരോ സാധനങ്ങളും വ്യത്യസ്ത അറയ്ക്കുള്ളില്‍വെച്ച് ഭദ്രമായും വൃത്തിയായും സൂക്ഷിക്കാം. - ഫ്‌ളോട്ടിങ് ഷെല്‍ഫ്
പുസ്തകങ്ങളും അലങ്കാര വസ്തുക്കളും മറ്റും വെക്കാന്‍ ഫ്‌ളോട്ടിങ് ഷെല്‍ഫുകള്‍ സെറ്റ് ചെയ്യാം. ഇതോടെ സാധാരണ ഷെല്‍ഫുകള്‍ക്കു വേണ്ട അധികം സ്‌പേസ് ലാഭിക്കാം. അടുക്കി വെക്കുമ്പോള്‍ കാണാന്‍ ചന്തവും മോഡേണ്‍ ലുക്കും ഈ ഫ്‌ളോട്ടിങ് ഷെല്‍ഫുകള്‍ക്കാണ്. ചുമരില്‍ത്തന്നെ ഫിറ്റ് ചെയ്യാവുന്നതിനാല്‍ മുറിക്കുള്ളിലെ സ്ഥലം നഷ്ടമാവുകയുമില്ല.
- സ്റ്റോറേജ് ഒട്ടോമന്‍
ഈ സ്റ്റോറേജ് ഒട്ടോമനുകൾ കൊണ്ട് രണ്ടുണ്ട് കാര്യം. സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും പറ്റും ഒപ്പം ഇരിപ്പിടമായും ഉപയോഗിക്കാം. - ബില്‍ട്ട്-ഇന്‍-വാര്‍ഡ്രോബ്
സ്‌റ്റോറേജ് ആവശ്യങ്ങളെല്ലാം നിര്‍വഹിക്കുന്ന ബില്‍ട്ട്-ഇന്‍-വാര്‍ട്രോബുകളും വിപണിയിലുണ്ട്. ഷെല്‍ഫുകളും ഡ്രോയറുകളും സാധനങ്ങള്‍ തൂക്കിയിടുന്ന ഹാങിങ് റോഡുകളും ഉള്‍പ്പെടുന്നതാണ് ബില്‍ട്ട് ഇന്‍ വാര്‍ഡ്രോബുകള്‍. വസ്ത്രങ്ങളും ചെരുപ്പുകളും മറ്റ് സാമഗ്രികളെല്ലാം ഈ വാര്‍ഡ്രോബില്‍ ഭംഗിയായി വെക്കാം. ഇവയെല്ലാം ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാവുന്ന സൗകര്യങ്ങളും വിപണിയിലുണ്ട്. - ഹുക്ക്‌സ്
ചുമരിലോ വാതിലിനു പിറകിലോ ഹുക്കുകള്‍ പിടിപ്പിക്കാം. വസ്ത്രങ്ങളും ബാഗുകളും ബെല്‍ട്ടുകളുമെല്ലാം ഇനി ഇതില്‍ തൂക്കിയിടാം. ഷെല്‍ഫുകളിലും മറ്റും ബാക്കി സ്ഥലം കിട്ടുമെന്നുമാത്രമല്ല എന്നും ചിട്ടയോടെ വെക്കുമ്പോള്‍ കാണാനും ഭംഗിയായിരിക്കും. - ബെഡ്‌സൈഡ് കാഡി
ബെഡ്ഡില്‍ ബെഡ്‌സൈഡ് കാഡി ഘടിപ്പിക്കാം. ചെറുതും കിടക്കുമ്പോള്‍ അത്യാവശ്യവുമായ സാധനങ്ങള്‍ സൂക്ഷിക്കുന്ന ബെഡ്ഡിന്റെ സൈഡില്‍ ഘടിപ്പിക്കുന്ന കുഞ്ഞു ബാഗാണ് ബെഡ്‌സൈഡ് കാഡി. മൊബൈല്‍ഫോണും കിടക്കുമ്പോള്‍ വായിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകവും മരുന്നുകളും മറന്നുപോവാതെയിരിക്കാന്‍ ബെഡ് സൈഡ് കാഡിയില്‍ വെക്കാം. ബെഡ്ഡിന്റെ അളവ് നോക്കിവേണം ബെഡ്‌സൈഡ് കാഡി തിരഞ്ഞെടുക്കാന്‍. - ഡ്രോയര്‍ ഡിവൈഡര്‍/ ഓര്‍ഗനൈസര്‍
വസ്ത്രങ്ങളും ആഭരണങ്ങളും മേക്കപ്പ് സാധനങ്ങളുമെല്ലാം കൂടിക്കലര്‍ന്ന് അലങ്കോലമാണോ? എങ്കില്‍ ഡ്രോയര്‍ ഡിവൈഡറുകള്‍ പരീക്ഷിച്ചുനോക്കാം. ഡിവൈഡറുകള്‍ ഡ്രോയറില്‍ വെച്ച് സ്ഥലം പകുത്ത് സാധനങ്ങളെല്ലാം തരംതിരിച്ച് സൂക്ഷിക്കാം.
- സ്‌റ്റോറേജ് ബാസ്‌കെറ്റ്
പ്ലാസ്റ്റിക്, ചൂരല്‍, ഫാബ്രിക് എന്നിവയില്‍ നിര്‍മിച്ച വിവിധ തരം ബാസ്‌കെറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. മുഷിഞ്ഞ വസ്ത്രങ്ങള്‍ ഇട്ടുവെക്കാനും ഇത്തരം ബാസ്‌കെറ്റുകള്‍ ഉപയോഗപ്പെടുത്താം. - ഹെഡ് ബോര്‍ഡ് സ്‌റ്റോറേജ്
കിടക്കയുടെ മുകളിലായി ക്രമീകരിക്കാവുന്നവയാണ് സ്‌റ്റോറേജ് ഹെഡ് ബോര്‍ഡുകള്‍. പുസ്തകങ്ങളെല്ലാം ഭംഗിയായി ഇവിടെ വെക്കാം. അലാറം ക്ലോക്ക്, കിടക്കാന്‍ നേരം അത്യാവശ്യമായ സാധനങ്ങള്‍, മരുന്നുകള്‍ എന്നിവയെല്ലാം ഇവിടെ സ്‌റ്റോറേജ് ഡിവൈഡറുകള്‍വെച്ച് തരം തിരിച്ച് ക്രമീകരിക്കാം. ബെഡ്‌റൂമിന് സ്റ്റൈലിഷ് ലുക്ക് നല്‍കുക മാത്രമല്ല, വൃത്തിയായും ചിട്ടയായും റൂം നിലനിര്‍ത്താം. ബില്‍ട്ട്-ഇന്‍-ലൈറ്റുകളും ചാര്‍ജിങ് പ്ലോട്ടുകളും ഘടിപ്പിച്ചാല്‍ കൂടുതല്‍ സൗകര്യപ്രദമാവും. - ഇടയ്ക്കിടയ്ക്ക് റൂം വൃത്തിയാക്കുന്നതും പ്രധാനമാണ്. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം നിലനിര്‍ത്തി കേടുവന്നതോ, ഉപയോഗശൂന്യമോ ആയ വസ്തുക്കള്‍ കളയുകയും വേണം. ആവശ്യമില്ലാത്തവയെല്ലാം റൂമിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ സ്ഥലം പാഴാവുകയും അനാവശ്യസാധനങ്ങള്‍ക്കിടയില്‍ ആവശ്യമുള്ളവ നഷ്ടപ്പെടുകയും ചെയ്യാം. ബെഡ്‌റൂമില്‍ വേസ്റ്റ് ബാസ്‌ക്കറ്റ് നിര്‍ബന്ധമാണ്.
Content Highlights: bedroom storage ideas