മഞ്ജു വാര്യർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ദിലീപിന്റെ 'സഹോദരി'; എവിടെയായിരുന്നുവെന്ന് പ്രേക്ഷകർ

മഞ്ജു വാര്യർ, പ്രിയ നമ്പ്യാർ | Instagram
മഞ്ജു വാര്യർ, പ്രിയ നമ്പ്യാർ | Instagram

ഒരേയൊരു സിനിമയിൽ അഭിനയിച്ച് വെള്ളിത്തിരയിൽനിന്ന് അകന്ന താരമാണ് പ്രിയ നമ്പ്യാർ. 'വെട്ടം' സിനിമയിൽ ദിലീപിന്റെ കഥാപാത്രമായ ഗോപാലകൃഷ്ണന്റെ ഇളയസഹോദരിയായിട്ടാണ് പ്രിയ അഭിനയിച്ചത്. അതിലവർ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും, പിന്നീട് അവരെ കണ്ടതേയില്ല. വിവാഹശേഷം അമേരിക്കയിൽ താമസമാക്കിയിരിക്കുകയാണ് പ്രിയ.

2004-ലാണ് 'വെട്ടം' പുറത്തിറങ്ങിയത്. അന്ന് പാവാടയും ബ്ലൗസും ധരിച്ച് നാടൻവേഷത്തിലായിരുന്നു താരം. ''പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് വെട്ടം സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടുന്നത്. അതിനുശേഷവും ഒരുപാട് അവസരങ്ങൾ വന്നു. പക്ഷേ പഠിച്ച് സ്വന്തം കാലിൽ നിൽക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം'', പ്രിയ പറയുന്നു.

പ്രിയ നമ്പ്യാർ, വെട്ടം സിനിമയിൽ

അതിനുശേഷം 'ഡ്രാക്കുള' എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. പിന്നീട് സിനിമ വിടുകയായിരുന്നു. സിനിമയിലില്ലെങ്കിലും താരങ്ങളുമായി വളരെയടുത്ത ബന്ധമാണവർക്ക്. വിദേശപര്യടനത്തിനെത്തുന്ന പല താരങ്ങളുമായും അവർക്ക് നല്ല സൗഹൃദമുണ്ട്. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളുടെ ടൂർചിത്രങ്ങളിലും പ്രിയയെ കാണാം. മോഹൻലാൽ, മഞ്ജു വാര്യർ, ഭാവന, ദിവ്യ ഉണ്ണി തുടങ്ങിയവർക്കൊപ്പമുള്ള ചിത്രങ്ങളും പ്രിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. താരങ്ങൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറലായപ്പോഴാണ് ഇതാരാണെന്ന് പല പ്രേക്ഷകർക്കും മനസ്സിലായത്. അതോടെ അവരുടെ ചിത്രത്തിനു താഴെ കമന്റുകളുമായി അവരെത്തി. 'ഒരു മാറ്റവുമില്ലല്ലോ അവർക്ക്. അന്നും സുന്ദരി, ഇന്നും സുന്ദരി, അങ്ങനെ വർഷങ്ങൾക്കുശേഷം ആ ഐഡി കിട്ടി...'കമന്റുകൾ നീളുന്നു.

പ്രേക്ഷകരുടെ അവസാനമില്ലാത്ത സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ട് പ്രിയ കഴിഞ്ഞദിവസം കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. അവസരം കിട്ടിയാൽ സിനിമയിൽ അഭിനയിക്കാൻ ഇനിയും താത്പര്യമുണ്ടെന്നും അവർ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോൾ ഒരു ഓസ്‌ട്രേലിയൻ കമ്പനിയിലാണ് പ്രിയ ജോലിചെയ്യുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Priya Nambiar played Dileep's younger sister in the 2004 Malayalam film Vettom., She quit acting to focus on her education and currently works in an Australian company, living in America., Her recent photos with Malayalam stars like Manju Warrier and Mohanlal have gone viral on social media