‘അവൻ മരിച്ചപ്പോൾ ഞാൻ കരഞ്ഞിട്ടൊന്നുമില്ല. പക്ഷേ, മനസ്സ് ഇടുങ്ങിയ അസ്ഥയിലായിരുന്നു’

#അജ്മൽ പഴേരി
നിയാസ് ബക്കറും ഭാര്യയും
നിയാസ് ബക്കറും ഭാര്യയും

വടക്കാഞ്ചേരിയിൽ അന്ന് 'വെങ്കലം' സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്. ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുരളിയും മനോജ് കെ. ജയനും ഉർവശിയുമടക്കമുള്ള വൻ താരനിരയുണ്ട്. ഇടവേളകളിൽ അവർ കസേരയിട്ട് ഇരിക്കും. അങ്ങനെയൊരിക്കൽ സംവിധായകൻ ഭരതൻ അവർക്ക് രണ്ട് കൊച്ചുതാരങ്ങളെ പരിചയപ്പെടുത്തി. ഭരതന്റെ സുഹൃത്തും പഴയകാല നടനുമായ അബൂബക്കറിന്റെ മക്കൾ. നവാസും നിയാസും. മിമിക്രിയുടെയും നാടകത്തിന്റെയും ബാലപാഠങ്ങൾ അറിയുന്ന ഇരുവരും ആ താരനിരയ്ക്കുമുന്നിൽ ചെറിയ ഐറ്റം അവതരിപ്പിച്ചു. കേട്ടിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ച് കൈയടിച്ചു. ആ കൈയടി ഇരുവരുടെയും ജീവിതത്തിലെ വഴിത്തിരിവായിരുന്നു. വെങ്കലം സിനിമയിൽത്തന്നെ ഭരതൻ ഇരുവർക്കും അവസരം നൽകി. അന്ന് തുടങ്ങിയ സിനിമായാത്രയാണ് നിയാസ് ബക്കറിന്റേത്. പിന്നീടങ്ങോട്ട് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമെല്ലാം നിയാസിന്റെ മുഖം നിറഞ്ഞുനിന്നു. ഇടയ്ക്ക് 'ബല്ലാത്ത പഹയൻ' എന്ന സിനിമ സംവിധാനവും ചെയ്തു. കോയയായും ശീതളനായും 'മറിമായ'ത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചു. കുറച്ചുനാൾ മുമ്പ്‌ പുറത്തിറങ്ങിയ 'പ്രഥമദൃഷ്ട്യാ കുറ്റക്കാരി'ലും 'ധൂമകേതു'വിലുമെല്ലാം നിയാസുണ്ടായിരുന്നു.

ആലുവയിലെ വീട്ടിൽവെച്ച് കാണുമ്പോൾ സിനിമയും 'മറിമായ'വുമെല്ലാം സംസാരത്തിൽ കടന്നുവന്നു. ഒപ്പം സഹോദരൻ കലാഭവൻ നവാസിന്റെ ഓർമ്മകളിലൂടെയും അദ്ദേഹം നടന്നു.

Content Highlights: Niyas Backer reflects on his acting journey starting from Bharathan's Vengalam in 1993., Discusses his dual roles as Koya and Sheethalan in the popular satirical show Marimayam., Shares memories of his late brother Kalabhavan Navas and their artistic upbringing in Vadakanchery., Teases upcoming 2026 Malayalam movie projects including El Clasico and Swamiyum Varkiyum.

Continue reading