'അമിതവേഗത്തിന്‌ പോലീസ് പിഴ ഈടാക്കിയത് 500 രൂപയായിരുന്നു, 4500 രൂപ ലാഭമായി'

#അജ്മൽ പഴേരി
റിയാസ് നർമ്മകല / ഫോട്ടോ: സിദ്ദീക്കുൽ അക്ബർ
റിയാസ് നർമ്മകല / ഫോട്ടോ: സിദ്ദീക്കുൽ അക്ബർ

കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് റിയാസ് നർമ്മകലയും കൂട്ടുകാരും. ഇടയ്ക്കെപ്പോഴോ വാഹനത്തിന്റെ വേഗം പരിധി കടന്നു. പോലീസ്, വണ്ടി നിർത്തിച്ചു. അമിതവേഗത്തിന് പിഴയടക്കാൻ വേണ്ടി പുറത്തിറങ്ങിയപ്പോൾ പോലീസുകാരുടെ മുഖത്ത് സന്തോഷവും സങ്കടവും. 'മറിമായ'ത്തിലെ തങ്ങളുടെ പ്രിയ താരങ്ങളെ കണ്ട സന്തോഷമായിരുന്നു മുഖത്ത്. സങ്കടത്തിന് കാരണം മറ്റൊന്നായിരുന്നു, പിഴയടപ്പിച്ചതിന്റെ പേരിൽ ഇവരെങ്ങാനും 'മറിമായ'ത്തിൽ ഒരു എപ്പിസോഡ് ഇറക്കിയാലോ?

ഏതായാലും പോലീസ് വിചാരിച്ചതുപോലെ സംഭവിച്ചു. പോലീസ് ചെക്കിങ്ങും അവരുടെ ബുദ്ധിമുട്ടുമെല്ലാം വെച്ച് പിന്നാലെ 'മറിമായത്തി'ന്റെ എപ്പിസോഡ് പുറത്തിറങ്ങി. ആ എപ്പിസോഡിന് കഥയെഴുതിയത് അന്ന് വണ്ടി ഓടിച്ചിരുന്ന റിയാസ് നർമ്മകലയും. റിയാസ് നർമ്മകല എന്ന പേര് പലർക്കും തിരിച്ചറിയാനാവില്ല. പ്രേക്ഷകന് റിയാസെന്നാൽ മന്മഥനാണ്.

Content Highlights: Riyas Narmakala's transition from mimicry artist to television actor. The origin story of his stage name 'Narmakala' and his early troop days. His iconic role as 'Manmathan' in the popular show Marimayam.

Continue reading