സഞ്ജനയ്ക്കടുത്തേക്ക് ഓടിയെത്തി ബുമ്ര; ഒരു പരിപാടിക്ക് സഞ്ജനയുടെ പ്രതിഫലം 40 ലക്ഷം രൂപ

ഫോട്ടോ: Instagram
ഫോട്ടോ: Instagram

ഇത്തവണത്തെ T20 World Cup മത്സരത്തിൽ വിജയിച്ചശേഷം, ഇന്ത്യൻ ക്രിക്കറ്റർ ജസ്പ്രീത് ബുമ്ര നേരെ ഓടിയെത്തിയത് സഞ്ജന ഗണേശനടുത്തേക്കാണ്. ഗ്രൗണ്ട് ലൈനടുത്തുനിന്ന സഞ്ജനയുടെ വിടർത്തിയ കൈകളിലേക്ക് ബുമ്രയും ചേർന്നു. ഈ വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്. 'ക്യൂട്ട് ജോഡി' എന്നാണ് ആരാധകർ അവരെ വിശേഷിപ്പിക്കുന്നത്.

ഒരു ഐ.പി.എൽ സീസൺ കാലത്താണ് ഇന്ത്യൻ ക്രിക്കറ്റർ ജസ്പ്രീത് ബുമ്രയും സ്‌പോർട്‌സ് പ്രസന്ററായ സഞ്ജന ഗണേശനും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് ജസ്പ്രീതിനെ അഭിമുഖം നടത്തിയത് സഞ്ജനയായിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നതും അത് പ്രണയത്തിലെത്തുന്നതും. 2021-ൽ സഞ്ജനയും ബുമ്രയും ഗോവയിൽവെച്ചാണ് വിവാഹിതരായത്. 2023-ൽ ഒരു കുഞ്ഞും ജനിച്ചു.

പുണെയിലെ ബിഷപ്‌സ് സ്‌കൂളിലാണ് സഞ്ജന പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് പുണെ സിംബയോസിസിൽനിന്ന് ബിടെക്ക് ബിരുദം നേടി. അതിനൊപ്പം തന്നെ മോഡലിങ്ങിലും സജീവമായി. ഒട്ടേറെ സൗന്ദര്യമത്സരങ്ങളിലും അവർ പങ്കെടുത്തു. പഠനത്തിനുശേഷം ഐടി ഫീൽഡിലും ഡിജിറ്റൽ മാർക്കറ്റിങ് സ്ഥാപനത്തിലും ജോലി ചെയ്തു.

എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ തന്നെ സഞ്ജനയ്ക്ക് അത് മടുത്തു. അതിനിടയിലാണ് സ്‌പോർട്‌സ് ജേർണലിസത്തിൽ താത്പര്യം തോന്നുന്നത്. അധികം വൈകാതെ സ്റ്റാർ സ്‌പോർട്‌സ് ചാനലിലെത്തി. അവിടുന്നാണ് അവരുടെ സ്‌പോർട്‌സ് കരിയർ തുടങ്ങുന്നതും.

വർഷങ്ങളായി നിരവധി പ്രധാന ക്രിക്കറ്റ് ഇവന്റുകളിൽ അവതാരകയായി അവർ പ്രവർത്തിക്കുന്നു. 2019-ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പ്, 2020 women's T20 World Cup, 2024 men T20 World Cup തുടങ്ങിയവയാണ് സഞ്ജന പങ്കാളിയായ പ്രധാന ക്രിക്കറ്റ് ഇവന്റുകൾ. ഇന്ന് സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റിങ്ങിലെ അറിയപ്പെടുന്ന മുഖമാണ് സഞ്ജനയുടേത്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്‌പോർട്‌സ് പ്രസന്റർമാരിലൊരാളും. റിപ്പോർട്ടുകൾ പ്രകാരം ടെലിവിഷൻ അസൈൻമെന്റുകൾ, പ്രസന്റേഷൻ എന്നിവയുടെ ഭാഗമായുള്ള ഓരോ പരിപാടിക്കും 20 മുതൽ 40 വരെ ലക്ഷമാണ് അവർ വാങ്ങുന്നത്. സഞ്ജനയുടെ ആത്മവിശ്വാസത്തോടെയും ശാന്തതയോടെയുമുള്ള അവതരണമാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Viral moment between Bumrah and Sanjana at T20 World Cup, Background of their meeting during IPL and subsequent marriage, Sanjana Ganesan's professional transition from IT to sports broadcasting