'സമൂഹത്തിലെ സ്ത്രീകളും പുരുഷന്മാരുമെല്ലാം അഭിമുഖീകരിക്കുന്ന പ്രശ്നമാണ് ശരീരത്തെ മുൻനിർത്തിയുള്ള ചോദ്യങ്ങൾ'

'റൊമ്പ ദൂരം പോയിട്ടേൻ...' ഗൃഹലക്ഷ്മിയുടെ കവർച്ചിത്രമാകാൻ സ്റ്റുഡിയോയിലെത്തിയ ഗൗരി കിഷനെ കണ്ടപ്പോൾ ഈ ഡയലോഗ് അല്ലാതെ മറ്റെന്ത് ഓർക്കാൻ! '96' സിനിമയിലെ കുട്ടിജാനു. അതായിരുന്നു ഗൗരിയുടെ സിനിമയിലേക്കുള്ള എൻട്രി പോയിന്റ്. എട്ട് വർഷത്തിനിപ്പുറം ഗൗരിക്ക് തമിഴിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങൾ. ആ കുട്ടിജാനുവിൽ നിന്ന് ഗൗരി 'റൊമ്പ ദൂരം പോയിരിക്കുന്നു'.
ഈയിടെ ഗൗരി വാർത്തകളിൽ നിറഞ്ഞു. പത്രസമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് ചോദ്യം ഉന്നയിച്ച യൂട്യൂബർക്ക് തക്കമറുപടി നൽകിയത് ഏറെ ചർച്ചയായി. സി.ജെ.പി. സമരത്തിലും നിലപാട് വ്യക്തമാക്കി രംഗത്തെത്തി. മിണ്ടാതിരിക്കാൻ പറയുന്നവരോട് ഗൗരി മറുപടിയായി പറയുന്നു, ''ഞാൻ ഇങ്ങനെയാണ്.''
Content Highlights: Gouri G. Kishan reflects on her journey from '96' to current projects., Addresses the recent body-shaming incident and her strong response., Shares her perspective on youth politics and social issues., Discusses her upcoming movies and balancing academics with acting