പുരുഷന്മാരിലെ ഏറ്റവും വലിയ 'ടേണ്‍ ഓഫ്'നെക്കുറിച്ച് അനുഷ്‌ക ശര്‍മ്മ

അനുഷ്‌ക ശര്‍മ്മ/ AFP
അനുഷ്‌ക ശര്‍മ്മ/ AFP

ആകര്‍ഷണം എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണ്. ആരോടാണ് നമുക്ക് ഇഷ്ടം തോന്നുന്നത്, ആരുടെ പെരുമാറ്റങ്ങളാണ് ഇഷ്ടപ്പെടാതിരിക്കുന്നത് എന്നതെല്ലാം ഓരോ വ്യക്തികളുടെയും കാഴ്ചപ്പാടിനും അനുഭവങ്ങള്‍ക്കും അനുസരിച്ച് വ്യത്യസ്തമായിരിക്കും.

ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മ പുരുഷന്മാരില്‍ തന്നെ ഏറ്റവും 'ടേണ്‍ ഓഫ്' ചെയ്യുന്ന കാര്യത്തെക്കുറിച്ച് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ''പുരുഷന്മാര്‍ ഷര്‍ട്ടില്ലാതെ പോസ് ചെയ്യുന്നത് എനിക്ക് ഒരിക്കലും ആകര്‍ഷകമായി തോന്നിയിട്ടില്ല. ആവശ്യമായ സന്ദര്‍ഭങ്ങളില്‍ ചെയ്യുന്നതിന് തെറ്റില്ല. പക്ഷേ അതല്ലാതെ വെറും പോസിങ്ങിനായി അങ്ങനെ ചെയ്യുന്നത് ഇഷ്ടമല്ല,''- അനുഷ്‌ക പറഞ്ഞു.

എന്തുകൊണ്ട്  'ടേണ്‍ ഓഫ്' ആകുന്നു?

ആകര്‍ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത്, ഓരോ വ്യക്തിയുടെയും വ്യക്തിപരമായ മൂല്യങ്ങളും അനുഭവങ്ങളും ഇതില്‍ വലിയ പങ്ക് വഹിക്കുന്നു എന്നതാണ്. ഒരു വ്യക്തിയുടെ പെരുമാറ്റം, വസ്ത്രധാരണ ശൈലി, എന്നിവ അവരുടെ ജീവിതമൂല്യങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. അത് താന്‍ തേടുന്ന പങ്കാളിയുടെ ഇമേജിനോട് പൊരുത്തപ്പെടാതെ വരുമ്പോള്‍ അവ 'ടേണ്‍ ഓഫ്' ആയി തോന്നാറുണ്ട്. അത്തരം ആളുകളോട് നമ്മള്‍ക്ക് ആകര്‍ഷണം തോന്നില്ല. പലപ്പോഴും അത് തന്നെയാണ് അവരെ ഇഷ്ടപ്പെടാതിരിക്കാനുളള കാരണവും. നമ്മടെ ജീവിത സാഹചര്യങ്ങളും, അനുഭവങ്ങളും, സാമൂഹിക അന്തരീക്ഷവും തന്നെയാണ് ഇത്തരം അഭിരുചികളെ വളര്‍ത്തിയെടുക്കുന്നത്.

എങ്ങനെ ബാലന്‍സ് ചെയ്യാം?

നമ്മള്‍ ആരാണെന്ന് സത്യസന്ധമായി പ്രകടിപ്പിക്കുന്നതിലാണ് ആത്മവിശ്വാസം കാണിക്കേണ്ടത്. അത് സാമൂഹിക സാഹചര്യങ്ങളും ഉള്‍ക്കൊള്ളുന്നതായിരിക്കണം. നമ്മുടെ സ്‌റ്റൈല്‍, പെരുമാറ്റം എന്നിവ വ്യക്തിത്വത്തോടും മൂല്യങ്ങളോടും പൊരുത്തപ്പെടുന്നുണ്ടോ എന്ന് ചിന്തിക്കണം. സുഹൃത്തുക്കളില്‍ നിന്നും വിശ്വസനീയമായ ആളുകളില്‍ നിന്നും ലഭിക്കുന്ന അഭിപ്രായങ്ങള്‍ സ്വീകരികരിച്ച് സ്വയം മെച്ചപ്പെടുത്താം. ആത്മവിശ്വാസത്തിനൊപ്പം, സാമൂഹികമായി എങ്ങനെ ഇടപഴകാം എന്നതിലും ജാഗ്രതവേണം. സാമൂഹിക ജീവിയായ മനുഷ്യന്റെ വ്യക്തിത്വ വികാസത്തിന് അത് ഗുണം ചെയ്യും.

സ്വാധീനിക്കുന്ന ഘടകങ്ങള്‍

സമൂഹം, മാധ്യമങ്ങള്‍, സംസ്‌കാരികപരമായ മാനദണ്ഡങ്ങള്‍, എന്നിവ ചെറുപ്പം മുതല്‍ തന്നെ നമ്മളില്‍ ചില ആദര്‍ശങ്ങള്‍ സൃഷ്ടിക്കുന്നു. അവയാണ് പിന്നീട് 'ആകര്‍ഷകമായത്', അല്ലാത്തത് എന്ന ധാരണകളെ നയിക്കുന്നത്. ഈ മാനദണ്ഡങ്ങള്‍ മാറിക്കൊണ്ടിരിക്കും. പലരും പഴയ ധാരണകളെ മാറ്റുകയും സ്വന്തം അനുഭവങ്ങളോട് പൊരുത്തപ്പെടുന്ന രീതിയില്‍ ആകര്‍ഷണത്തെ പുനർനിര്‍വചിക്കുകയും ചെയ്യുന്നു. ആകര്‍ഷണമെന്നത് രൂപത്തിലും സ്‌റ്റൈലിലും മാത്രം ഒതുങ്ങുന്നതല്ല. യഥാര്‍ഥ ആകര്‍ഷണം വ്യക്തിത്വത്തോടും, മൂല്യങ്ങളോടും, സത്യസന്ധമായ സമീപനത്തോടും ബന്ധപ്പെട്ടു കിടക്കുന്നു. ആ ബോധ്യത്തോടെ വേണം ആളുകളെ സമീപിക്കാന്‍.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Anushka Sharma reveals her biggest turnoff in men, discussing personal preferences and societal influences on attraction.