നിഖില വിമലിന്റെ ചേച്ചി സന്യാസം സ്വീകരിച്ചോ? ഫോട്ടോയ്ക്കുപിന്നിലെ സത്യമെന്ത്?

നിഖില വിമലും അഖില വിമലും / instagram
നിഖില വിമലും അഖില വിമലും / instagram

നിഖില വിമലിന്റെ ചേച്ചി അഖിലയുടെ പുതിയ ഫോട്ടോ വൈറലാവുകയാണ്. സന്യാസവേഷത്തിലുള്ള അഖിലയുടെ ഫോട്ടോയ്ക്കുപിന്നാലെയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ. ദീക്ഷ സ്വീകരിച്ചശേഷമുള്ള ഫോട്ടോ ആണിതെന്ന് പറയപ്പെടുന്നു. അഖില അവന്തിക ഭാരതി എന്നാണ് പുതിയ നാമമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കലാമണ്ഡലം വിമലാദേവിയുടെയും എം.ആര്‍.പവിത്രന്റെയും മക്കളാണ് അഖിലയും നിഖിലയും. അമ്മയുടെ പാതപിന്തുടര്‍ന്ന് രണ്ടുപേരും നൃത്തം പഠിച്ചിട്ടുണ്ട്. ചെറുപ്രായത്തിലേ നിഖില സിനിമയിലെത്തി. ഇപ്പോള്‍ മലയാളം കടന്ന് തമിഴ് വരെ എത്തിനില്‍ക്കുന്ന നിഖിലയുടെ കരിയര്‍. 

എന്നാല്‍, അഖില പഠനവുമായിട്ടാണ് മുന്നോട്ടുപോയത്. ഡല്‍ഹിയിലെ ജെ.എന്‍.യുവില്‍ തിയേറ്റര്‍ ആര്‍ട്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി അമേരിക്കയിലെത്തി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ മെലോണ്‍ സ്‌കൂള്‍ ഓഫ് തിയേറ്റര്‍ ആന്‍ഡ് പെര്‍ഫോമന്‍സ് റിസര്‍ച്ചില്‍ ഫെല്ലോ ആയിരുന്നു. 

അഖില വിമല്‍ ദീക്ഷ സ്വീകരിച്ചശേഷം

നിരവധി അഭിമുഖങ്ങളില്‍ ചേച്ചി അഖിലയെപ്പറ്റി നിഖില സംസാരിച്ചിട്ടുണ്ട്. ''ചേച്ചിയാണ് എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്നത്. പലകാര്യങ്ങള്‍ക്കും എനിക്കുവേണ്ടി അമ്മയോട് സംസാരിക്കുന്നതും ചേച്ചി തന്നെ. നിനക്കിഷ്ടമുള്ള കാര്യം മാത്രം ചെയ്യുക, ഇഷ്ടമില്ലാത്തത് ഒഴിവാക്കുക എന്നാണ് ചേച്ചി എപ്പോഴും പറയാറുള്ളത്. ആ വാക്കുകളാണ് എന്നെ മുന്നോട്ടുനയിക്കുന്നതും'', മുമ്പ് ഒരു അഭിമുഖത്തില്‍ നിഖില പറഞ്ഞു. 


 

Content Highlights: akhila vimal sister of nikhila vimal becomes a nun