യഷ് 15 മിനുട്ട് മാത്രം...? രാമായണ ആദ്യഭാഗത്തിന്റെ വിവരങ്ങള്‍ ഇങ്ങനെ

പ്രേക്ഷകര്‍ കൗതുകത്തോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ ത്തിന്റെ ആദ്യഭാഗത്തില്‍ യഷ് കുറഞ്ഞ സമയം മാത്രമേ സ്‌ക്രീനില്‍ ഉണ്ടാകുകയുള്ളൂ. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന നിതേഷ് തിവാരി ചിത്രം രണ്ട് ഭാഗമായാണ് തിയേറ്ററിലേക്ക് എത്തുന്നത്. യഷ് രാവണ വേഷത്തിലെത്തുന്നു. ആദ്യഭാഗത്തില്‍ യഷിന് 15 മിനുട്ട് മാത്രമാണ് സ്‌ക്രീന്‍ ടൈം എന്നാണ് സൂചന. ചിത്രത്തിന്റെ ആദ്യഭാഗം രാമന്റെ ജീവിതയാത്രയെ ആധാരമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. രാമന്റെ ജനനം മുതല്‍ അയോധ്യയില്‍ നിന്ന് വനവാസത്തിലേക്കുള്ള യാത്രവരെയാണ് ആദ്യഭാഗത്തിലെന്നാണ് വിവരം. ആദ്യഭാഗത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിലായിരിക്കുന്ന യഷ് സ്‌ക്രീനില്‍ എത്തുക. 835 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. പ്രൈം ഫോക്കസ് ഉടമ നമിത് മല്‍ഹോത്രയാണ് രാമായണത്തിന്റെ നിര്‍മാതാവ്. 2026 ദീപാവലി റിലീസായാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററിലേക്ക് എത്തുക. 2027 ദീപാവലിക്ക് രണ്ടാംഭാഗവും റിലീസ് ചെയ്യാനാണ് പദ്ധതി.
രാമാനായി രണ്‍വീറും രാവണനായി യഷും സീതയായി സായ് പല്ലവിയുമെത്തുന്ന ചിത്രത്തില്‍ വന്‍താരനിരയാണ് അണിനിരക്കുന്നത്. രവി ദുബൈ ലക്ഷ്മണനായും സണ്ണി ഡിയോള്‍ ഹനുമാനായും കാജൽ അഗര്‍വാള്‍ മണ്ഡോധരിയായും ശോഭന കൈകസിയായും എത്തുന്നു. ഇവരെ കൂടാതെ വേറെയും വലിയ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Yash plays Ravana in the upcoming big-budget Ramayana movie. His screen time is reportedly only 15 minutes in Part 1, focusing on Ram`s life from birth to exile. Releasing Diwali 2026.