പരിക്ക് മാറി, ഇനി അടിയുടെ പൊടിപൂരം: ആസിഫ് അലിയുടെ 'ടിക്കി ടാക്ക' വരുന്നു...

ടിക്കി ടാക്കയുടെ സെറ്റില്‍ ആസിഫ് അലി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം
ടിക്കി ടാക്കയുടെ സെറ്റില്‍ ആസിഫ് അലി അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം

സിഫ് അലിയ്ക്ക് സിനിമ ചിത്രീകരണത്തിനിടെ മുട്ടുകാലിന് പരിക്കേറ്റത് വലിയ വാര്‍ത്തയായിരുന്നു. മുട്ടുകാലിനു ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് അഞ്ചു മാസം വിശ്രമത്തിന് ശേഷം ആസിഫ് അലി കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന 'ടിക്കി ടാക്ക'യുടെ  (TikiTaka ) രണ്ടാം ഘട്ട ചിത്രീകരണമാണ് ചെല്ലാനത്ത് ആരംഭിച്ചിരിക്കുന്നത്. 'കള' എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടൈനര്‍ ഴോണറില്‍ ആണ് ഒരുങ്ങുന്നത്. 

ആക്ഷന് പ്രാധാന്യം നല്‍കിയുള്ള ചിത്രത്തില്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള ഉദേ നന്‍സ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. 'ദി റെയ്ഡ് റിഡെംപ്ഷന്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇദ്ദേഹമായിരുന്നു. ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകന്‍, നസ്ലിന്‍, ലുക്മാന്‍ അവറാന്‍, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ആസിഫ് അലി ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടിക്കി ടാക്ക'. തന്റെ 'കെ.ജി.എഫ്' ആണ് 'ടിക്കി ടാക്ക'യെന്ന് ആസിഫ് അലി ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഏറെ വൈറല്‍ ആയിരുന്നു. 'ടിക്കി ടാക്ക'യുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ സമയത്ത് താന്‍ ഏറെ വിഷമിച്ചിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞിരുന്നു. 120 ദിവസം കേരളത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളില്‍ ആണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക. വിവിധ ഗെറ്റപ്പുകളില്‍ ആണ് ആസിഫ് ചിത്രത്തില്‍ എത്തുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Content Highlights: story about asif ali new film tikki takka