സ്റ്റൈലിഷ് നൃത്തവുമായി ഷാരൂഖ് ഖാന്റെ അമ്മായിയമ്മ, ഏറ്റെടുത്ത് ഇന്റർനെറ്റ്

സവിത ഛിബ്ബറിന്റെ നൃത്തച്ചുവടുകൾ | Instagram
സവിത ഛിബ്ബറിന്റെ നൃത്തച്ചുവടുകൾ | Instagram

ഷാരൂഖ് ഖാന്റെ ഭാര്യാമാതാവ് സവിത ഛിബ്ബറിന്റെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഗൗരിയുടെ അമ്മയും 82-കാരിയുമായ സവിത ആത്മവിശ്വാസത്തോടെ നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായി.

വ്യാഴാഴ്ച, ഗൗരി ഖാന്റെ സഹോദരന്റെ മകളായ ആലിയ ഛിബ്ബറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഫ്ലോറൽ കുർത്ത സെറ്റ് ധരിച്ച സവിത, മകൻ വിക്രാന്തിനൊപ്പം നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. അമ്മയുടെയും മകന്റെയും സന്തോഷവും ഊർജ്ജം കാഴ്ചക്കാരിലേക്കും പടരുന്നതായിരുന്നു. സവിതയുടെ മനോഹരമായ ചുവടുകൾക്കൊത്ത് വിക്രാന്തും ആവേശത്തോടെ നൃത്തം ചെയ്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by @aliachhiba

വീഡിയോയ്ക്കൊപ്പം ആലിയ ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. 'ഇതെനിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. എനിക്കൊപ്പം ഡാൻസ് കളിക്കാൻ ഏറ്റവും ഇഷ്ടമുള്ള രണ്ടുപേർ - ദാദിയും പപ്പയും.' സംഗീതത്തോടും താളത്തോടുമുള്ള ഇഷ്ടം കുടുംബത്തിൽ പാരമ്പര്യമായി ഉള്ളതാണെന്ന് സൂചിപ്പിച്ചുകൊണ്ട്, ഇത് ജീനിലുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു.

എന്തൊരു ആത്മവിശ്വാസം, എന്തുകൊണ്ടാണ് ഗൗരി ഖാൻ എപ്പോഴും ഇത്ര ആത്മവിശ്വാസത്തോടെ ഇരിക്കുന്നതെന്ന് മനസ്സിലായി എന്നെല്ലാമാണ് വീഡിയോക്ക് താഴെ വരുന്ന കമന്റുകൾ. അതേസമയം, മകൻ ആര്യൻ ഖാന്റെ ആദ്യ വെബ് സീരീസായ 'ദി ബാ***ഡ്സ് ഓഫ് ബോളിവുഡി'ന്റെ ട്രെയ്‌ലർ ലോഞ്ച് ചടങ്ങിന് ഷാരൂഖ് ഖാനും ഗൗരി ഖാനുമെത്തിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Shah Rukh Khan`s mother-in-law, Savita Chhiba, impresses fans with her confident dance moves in a heartwarming video shared by Gauri Khan`s niece.