'ഡാന്‍സിങ് ക്വീന്‍' എന്ന് അല്ലു അര്‍ജുന്‍, പുഷ്പ 2-വില്‍ ശ്രീലീല വാങ്ങിയത് രണ്ടുകോടി

'പുഷ്പ-2'-ലെ 'കിസിക്' എന്ന പാട്ടിലൂടെ പാന്‍ ഇന്ത്യന്‍ തലത്തിലേക്ക് വളര്‍ന്നുകഴിഞ്ഞു ശ്രീലീല എന്ന അഭിനേത്രി. ഈ പാട്ടില്‍ മാത്രം നൃത്തംചെയ്യുന്നതിനായി രണ്ടുകോടി രൂപ ശ്രീലീലയ്ക്ക് ലഭിച്ചുവെന്നാണ് വാര്‍ത്തകള്‍. ''ഇതൊരു ടിപ്പിക്കല്‍ ഐറ്റംസോങ്ങല്ല. സിനിമ റിലീസാവുമ്പോള്‍ എല്ലാവര്‍ക്കും അത് മനസ്സിലാവും'', ശ്രീലീല പറയുന്നു.
ഒട്ടേറെ താരങ്ങളെ ഈ ഐറ്റംഡാന്‍സിനായി പരിഗണിച്ചിരുന്നുവെങ്കിലും, പുതുമയുള്ള മുഖം എന്ന നിലയ്ക്കാണ് ശ്രീലീലയിലേക്കെത്തുന്നത്. എന്തായാലും ഈ പാട്ടിലൂടെ ശ്രീലീല ചര്‍ച്ചയാവുകയാണ്. പാട്ടിന്റെ ലിറിക്കല്‍ റിലീസിനിടെ താരത്തെ അല്ലു അര്‍ജുനും അഭിനന്ദിച്ചു. 'ഡാന്‍സിങ് ക്വീന്‍' എന്നാണ് അല്ലു അവരെ വിശേഷിപ്പിച്ചത്.
അതിനിടെ താരത്തെ തേടി ബോളിവുഡില്‍നിന്നും അവസരങ്ങളെത്തുകയാണ്. 'ദ റാണ ദഗ്ഗുബതി ഷോ'യില്‍ ശ്രീലീല അതിഥിയായി എത്തിയിരുന്നു. സംസാരത്തിനിടെ അടുത്തുതന്നെ തന്റെ ബോളിവുഡ് അരങ്ങേറ്റമുണ്ടാകുമെന്ന് ശ്രീലീല വെളിപ്പെടുത്തി.
2017-ല്‍ തെലുഗുവില്‍ ബാലതാരമായാണ് ശ്രീലീല സിനിമയിലെത്തുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ കന്നഡസിനിമയായ 'കിസ്സി'ല്‍ നായികയായി. 'ഗുണ്ടൂര്‍ കാര'ത്തില്‍ മഹേഷ് ബാബുവിന്റെ നായികയായതാണ് ശ്രീലീലയ്ക്ക് ബ്രേക്കാവുന്നത്. സിനിമ പരാജയപ്പെട്ടെങ്കിലും, താരത്തിന്റെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടു. നാലുവര്‍ഷം കൊണ്ടുതന്നെ തെലുഗു-കന്നഡ സിനിമയില്‍ ഒരിടം കണ്ടെത്താന്‍ കഴിഞ്ഞു അവര്‍ക്ക്.
അമേരിക്കയിലാണ് ജനനം. കര്‍ണാടകയിലെ വളരെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ.സ്വര്‍ണലതയുടെ മകളാണ് ശ്രീലീല. അമ്മയുടെ പാത പിന്തുടര്‍ന്ന് ഡോക്ടറാവുകയെന്നതായിരുന്നു ശ്രീലീലയുടെയും ഇഷ്ടം. അങ്ങനെ എം.ബി.ബി.എസ് പൂര്‍ത്തിയാക്കുകയും ചെയ്തു. അതിനിടെയാണ് അവിചാരിതമായി സിനിമയിലെത്തുന്നത്.
Content Highlights: sreeleela is the new item dancer in pushpa 2