ഗർഭിണിയായ ദീപിക പദുകോണിനെ സ്റ്റെപ്പുകൾ കയറാൻ സഹായിച്ച് ഷാരൂഖ് ഖാൻ, 'ഗ്രീൻ ഫ്ലാഗ്' എന്ന് സോഷ്യൽ മീഡിയ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ‘കിങ്ങി’ന്റെ ചിത്രീകരണം ദക്ഷിണാഫ്രിക്കയിൽ നടക്കുകയാണ്. ദീപിക പദുകോണും ചിത്രത്തിൽ് പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. അടുത്തിടെയാണ് ദീപിക തന്റെ രണ്ടാമത്തെ ഗർഭവാർത്ത പ്രഖ്യാപിച്ചത്. ഷൂട്ടിംഗിൽ നിന്നുള്ള ഒരു ബിഹൈൻഡ്-ദി-സീൻസ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രീകരണത്തിനിടെയുള്ള ഷോട്ടുകൾക്കിടയിൽ ദീപികയെ സ്റ്റെപ്പുകൾ കയറാൻ ഷാരൂഖ് കൈ നീട്ടി സഹായിക്കുന്നതാണ് ദൃശ്യം.
കറുത്ത ഷർട്ടും പാന്റ്സും ധരിച്ച ഷാരൂഖ്, നടത്തം അൽപമൊന്ന് നിർത്തി സംരക്ഷണ ഭാവത്തോടെ ദീപികയ്ക്കുനേരെ കൈനീട്ടുകയായിരുന്നു. ദീപിക അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് സ്റ്റെപ്പുകൾ കയറി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഷാരൂഖിന്റെ ദീപികയോടുള്ള മനോഹരമായ മനോഭാവത്തെ പുകഴ്ത്തി. ബോളിവുഡിന്റെ രാജാവായ മിസ്റ്റർ ഷാരൂഖ് ഖാന് സ്നേഹവും ബഹുമാനവും, മനോഹരം... എസ്.ആർ.കെയും ദീപും, എന്തുമാത്രം മാന്യനാണയാൾ, അതുകൊണ്ടാണ് അദ്ദേഹം കിംഗ് ഖാൻ, അവരുടെ ബന്ധം ഇഷ്ടപ്പെടുന്നു, അദ്ദേഹം വളരെ ദയാലുവാണ്, ജന്മനാ ഗ്രീൻ ഫ്ലാഗ് ആയ പുരുഷൻ എന്നിങ്ങനെ നീളുന്നു കമന്റുകൾ.
ചിത്രങ്ങൾ ആരാധകരുടെ പേജുകളിൽ അതിവേഗം പ്രചരിച്ചു. അതേസമയം, ദൃശ്യങ്ങൾ ചോർന്നതിനെതിരേ
സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ശക്തമായി പ്രതികരിക്കുച്ചു. ആരാധകരോട് ഇവ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു-കിങ് സിനിമയുടെ സെറ്റുകളിൽ നിന്നുള്ള ചോർന്ന മൾട്ടിമീഡിയകൾ ദയവായി പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്. എല്ലാവർക്കും മികച്ച സിനിമാ അനുഭവം നൽകാൻ ടീം രാപകൽ പ്രവർത്തിക്കുന്നു. വലിയ സ്ക്രീനിലെ സർപ്രൈസിനും കിങ് ടീം യഥാർത്ഥത്തിൽ ഉദ്ദേശിച്ച രീതിയിൽ അത് പുറത്തിറങ്ങുന്നതിനും വേണ്ടി കാത്തിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, റാണി മുഖർജി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ക്രിസ്മസിനോട് അനുബന്ധിച്ചായിരിക്കും ചിത്രം റിലീസ് ചെയ്യുക.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Shah Rukh Khan seen assisting pregnant Deepika Padukone on the set of King., Viral BTS video highlights SRK's gentlemanly behavior, dubbed a 'green flag' by fans., The film King is directed by Siddharth Anand and features an ensemble cast including Suhana Khan and Abhishek Bachchan., The production team has requested fans to stop circulating leaked set footage., The movie is scheduled for a grand release this Christmas.