ആദ്യകുഞ്ഞിനെ സ്വീകരിക്കാൻ 'തിയ്യതി നിശ്ചയിച്ച' സമാന്ത, കുഞ്ഞിനായി അവർ തയ്യാറെടുത്തിരുന്നു

തെന്നിന്ത്യൻ താരം സമാന്ത റൂത്ത് പ്രഭുവിന് ഇത് തിരക്കേറിയ ദിവസങ്ങളാണ്. ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ച അവരുടെ 'മാ ഇന്റി ഗാരം' എന്ന ചിത്രത്തിന്റെ വിജയാഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെ, ഭർത്താവും സംവിധായകനുമായ രാജ് നിദിമോരുവിനൊപ്പമുള്ള ഒരു ആഘോഷത്തിന്റെ ക്ലിപ്പുകൾ പുറത്തുവന്നതോടെ, ദമ്പതിമാരെ ചുറ്റിപ്പറ്റി ഒരു അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ സമാന്തയെ കണ്ടാൽ ഗർഭിണിയാണെന്ന് തോന്നുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 2025 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. അതേസമയം അഭ്യൂഹം ദമ്പതിമാർ തള്ളിയിട്ടില്ല.

2018-ൽ, നാഗ ചൈതന്യയെ വിവാഹം കഴിച്ചതു മുതൽ കുഞ്ഞുണ്ടാകുന്നതു സംബന്ധിച്ച ചോദ്യം സമാന്ത നേരിടുന്നുണ്ട്. ഒരിക്കൽ അവരതിന് മറുപടിയും നൽകി. താനും ചൈതന്യയും ആദ്യകുഞ്ഞ് എപ്പോൾ വേണമെന്നതിൽ ഒരുമിച്ചുകൂടി ഒരു തിയ്യതി നിശ്ചയിച്ചിട്ടുണ്ടെന്നായിരുന്നു അവരുടെ മറുപടി. "തിയ്യതി നിശ്ചയിച്ചിട്ടുണ്ട്! നമ്മൾ നിശ്ചയിച്ച തിയ്യതിക്ക് അതങ്ങനെ സംഭവിക്കുമോയെന്നാണ്. പക്ഷെ ചായ് (നാഗ ചൈതന്യ) നിശ്ചയിച്ച തിയ്യതിക്ക് അത് സംഭവിക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ്! ഒരു കുഞ്ഞിനെ എപ്പോൾ വേണമെന്ന് ഒരു ടൈംലൈൻ നിശ്ചയിച്ചിട്ടുണ്ട്." - ഫിലിം കമ്പനിയനുമായുള്ള അഭിമുഖത്തിൽ സമാന്ത പറഞ്ഞു.

കുടുംബമുണ്ടാക്കിയശേഷം അഭിനയത്തിൽ നിന്ന് പിന്നോട്ട് പോകുമോ എന്ന് ചോദിച്ചപ്പോൾ, "എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ, ആ കുഞ്ഞ് എന്റെ ലോകമാകും. ജോലി ചെയ്യുന്ന അമ്മമാരെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. എന്റെ കുട്ടിക്കാലം അത്ര സുന്ദരമായിരുന്നില്ല. നല്ല കുട്ടിക്കാലം കിട്ടാത്ത എല്ലാ മുതിർന്നവരും, അവർക്ക് കിട്ടാത്തതെല്ലാം തങ്ങളുടെ കുട്ടികൾക്ക് നൽകാൻ ആഗ്രഹിക്കുന്നു എന്നാണ് ആദ്യം പറയുക. എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയാണ്. അതുകൊണ്ട്, കുഞ്ഞുണ്ടായശേഷമുള്ള ആദ്യത്തെ കുറച്ച് വർഷങ്ങൾ ഞാൻ മറ്റെവിടെയും ഉണ്ടാകില്ലെന്ന് കരുതുന്നു. കുഞ്ഞായിരിക്കും എനിക്കെല്ലാം."

2021-ൽ സമാന്ത റൂത്ത് പ്രഭുവിന്റെ 'ശാകുന്തളം' പ്രൊമോഷൻ സമയത്ത്, നിർമ്മാതാവ് നീലിമ ഗുണ വെളിപ്പെടുത്തിയത്, സാമന്ത ആ വർഷം അവസാനം നാഗ ചൈതന്യക്കൊപ്പം ഒരു കുഞ്ഞിനായി പദ്ധതിയിട്ടിരുന്നുവെന്നാണ്. അതുകൊണ്ട്, ഓഗസ്റ്റിന് മുമ്പ് ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിയുമോയെന്ന് സാമന്ത ചോദിച്ചിരുന്നു, അങ്ങനെയെങ്കിൽ കുഞ്ഞിനായി അഭിനയത്തിൽ നിന്ന് ഇടവേള എടുക്കാനാനായിരുന്നു പദ്ധതി. ഇത് തന്റെ അവസാന ചിത്രമായിരിക്കുമെന്നും അതിന് ശേഷം ദീർഘകാലത്തെ ഇടവേള എടുത്ത് കുടുംബത്തിനായി സമയം കണ്ടെത്താനും ആഗ്രഹിക്കുന്നുവെന്നാണ് സമാന്ത പറഞ്ഞത്. ഷെഡ്യൂളുകളിൽ പോലും ഞങ്ങൾ ഇടവേള എടുത്തില്ല, കാരണം അവളുടെ ഈ ആവശ്യം നിറവേറ്റാൻ ഞങ്ങൾ ആഗ്രഹിച്ചു-നീലിമ കൂട്ടിച്ചേർത്തു.

സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും വിവാഹിതരായി നാല് വർഷങ്ങൾക്ക് ശേഷം 2021-ൽ വേർപിരിഞ്ഞു. അതിനുശേഷം അദ്ദേഹം നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Explores Samantha Ruth Prabhu's historical stance on balancing career and motherhood., Addresses current 2026 pregnancy speculation following her marriage to Raj Nidimoru., Reflects on her previous statements from 2018 and 2021 regarding family priorities., Highlights her career trajectory and commitment to future family life.