അഞ്ചുദിവസം കൊണ്ട് 132.25 കോടി: ജെന്‍സിയുടെ മനം കവര്‍ന്ന സെെയാര

പുതുതലമുറയെ കൈയിലെടുത്ത പ്രണയചിത്രം. ജെന്‍സികള്‍ക്കെല്ലാം ഇന്ന് ‘സെെയാര സിന്‍ഡ്രോമാണ്. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പുറത്ത് പല ശ്രദ്ധേയ ശ്രമങ്ങളും സാമ്പത്തിക വിജയങ്ങളും ബോളിവുഡില്‍ നടക്കാറുണ്ട്. സമീപകാലത്ത് അല്പം തകര്‍ച്ച നേരിട്ടിരുന്നെങ്കിലും അതിനെയൊക്കെ മറികടന്ന് ബോളിവുഡ് വീണ്ടും മുന്‍നിരയിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ മോഹിത് സൂരി സംവിധാനം ചെയ്ത റൊമാന്റിക് ഡ്രാമയായ സെെയാര ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ്. അഞ്ച് ദിവസം കൊണ്ട് 132.25 കോടിയാണ് സിനിമയുടെ കളക്ഷന്‍. ഇതോടെ പ്രവചനങ്ങളെ മറികടന്ന് 2025-ലെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ബോളിവുഡ് ചിത്രങ്ങളില്‍ സെെയാര ഇടംപിടിച്ചു. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെ, അനീത് പദ്ദ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പ്രണയ ചിത്രത്തിന് ജെന്‍സി ആരാധകരാണേറെയും.
ജൂലൈ 18-ാം തീയതി പുറത്തിറങ്ങിയ ഈ പ്രണയ ചിത്രം 60 കോടി ബജറ്റിലാണ് ഒരുങ്ങിയത്. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ അടക്കം ബോളിവുഡിലെ എക്കാലത്തെയും വലിയ കള്‍ട്ട് പ്രണയചിത്രങ്ങള്‍ നിര്‍മ്മിച്ച യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതിയ രീതിയിലുള്ള പ്രൊമോഷണല്‍ പരിപാടികളോ താരങ്ങളുടെ അഭിമുഖങ്ങളോ ഒന്നുമില്ലാതെ പുറത്തെത്തിയ ഈ പുതുമുഖ ചിത്രം ആദ്യ ദിവസം തന്നെ ബോക്സ് ഓഫീസില്‍ 21.25 കോടി കളക്ഷന്‍ നേടി.
ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 കോടി നേടിയ 'ഏക് വില്ലന്‍', 6.1 കോടി നേടിയ 'ആഷിഖി 2' തുടങ്ങിയ സൂരിയുടെ മുന്‍കാല റെക്കോര്‍ഡുകളെ മറികടക്കുകയാണ് സെെയാര. കൂടാതെ 121.43 കോടി നേടിയ വിക്കി കൗശലിന്റെ 'ഛാവ', 91.83 കോടി നെറ്റ് കളക്ഷന്‍ നേടിയ 'ഹൗസ്ഫുള്‍ 5', 86.44 കോടി നെറ്റ് കളക്ഷന്‍ നേടിയ 'സിക്കന്ദര്‍' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പുറകിലാക്കിയിരിക്കുകയാണ്.
തിയേറ്ററുകളില്‍ നിന്നുള്ള ആവേശ കാഴ്ചകളുടെ വീഡിയോകള്‍, ഐ.വി ഡ്രിപ്പ് ഇട്ടുകൊണ്ട് സിനിമ കാണുന്ന ചെറുപ്പക്കാരന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയിൽ ട്രെൻഡാണ്. സെെയാര ഒരു ബോക്‌സ് ഓഫീസ് ഹിറ്റ് എന്നതിലുപരി, പ്രണയത്തിന്റെയും തീവ്രമായ പ്രമേയമാണ്.
ഇതോടൊപ്പം സെെയാര, ജോണ്‍ എച്ച്. ലീ സംവിധാനം ചെയ്ത 'എ മൊമെന്റ് ടു റിമെമ്പര്‍' ഒരു പ്രശസ്ത കൊറിയന്‍ ഡ്രാമയുടെ റീമേക്കാണെന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. അല്‍ഷിമേഴ്സ് രോഗം കമിതാക്കളുടെ ബന്ധത്തിലുണ്ടാകുന്ന പരീക്ഷണമാണ് ഇതിന്റെ ഇതിവൃത്തം. സംഗീതജ്ഞനായ ക്രിഷിന്റെയും വാണിയുടെയും പ്രണയകഥയാണ് സെെയാര എന്ന റൊമാന്റിക് ഡ്രാമ പറയുന്നത്. വാണിക്ക് അല്‍ഷിമേഴ്സ് രോഗം പിടിപെട്ട് അവരുടെ ഭാവി തന്നെ താറുമാറാകുമെന്ന് കണ്ടെത്തുമ്പോള്‍, അവരുടെ പ്രണയം ഹൃദയഭേദകമായ വഴിത്തിരിവിലേക്ക് നീങ്ങുന്നു. ചില സമാനതകള്‍ ഉണ്ടെങ്കിലും സെെയാര കൊറിയന്‍ ഡ്രാമയുടെ റീമേക്കാണന്നുള്ള ഔദ്യോഗിക സ്ഥീരികരണമില്ല.
ചിത്രത്തിനൊപ്പം പുതുമുഖങ്ങളായ
അഹാന പാണ്ഡെയും അനീത് പദ്ദയെയും ആരാധകര്‍ തിരയുകയാണ്. നിരവധി വെബ് സീരിസുകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച അഹാന പാണ്ഡെ സംഗീതസംവിധാനം നൃത്തം തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയനാണ്.
മോഡലിങ്ങിലൂടെ സിനിമയിലെത്തിയ അനീത് പദ്ദ നല്ലൊരു ഗായിക കൂടിയാണ്. 2024-ല്‍ പുറത്തിറങ്ങിയ സലാം വെങ്കി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ചു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saiyaara, a romantic drama, wins hearts and breaks box office records. A Gen Z favorite, the film collects ₹132.25 crore in just 5 days.