ജസ്പ്രീത് ബുംറയെ ഫുട്ബോൾ കളിക്കാരനെന്ന് വിളിച്ച് രാം ചരൺ, പിന്നീട് ക്ഷമ ചോദിച്ചു

തന്റെ ഏറ്റവും പുതിയ ചിത്രമായ പെഡ്ഡിയുടെ പ്രചാരണത്തിരക്കിലാണ് നടൻ രാംചരൺ. ഭോപ്പാലിൽ ചിത്രത്തിന്റെ സംഗീത ലോഞ്ചിനിടെയുണ്ടായ ചില അപ്രതീക്ഷിത സംഗതികളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച. ഇന്ത്യൻ ക്രിക്കറ്റ് താരമായ ജസ്പ്രീത് ബുംറയെ "ഫുട്ബോൾ കളിക്കാരൻ" എന്ന് രാംചരൺ വിശേഷിപ്പിച്ചത് ട്രോളുകൾക്കിടയാക്കി. ഭോപ്പാലിലെ ജനങ്ങളെ ബിഹാറിൽ നിന്നുള്ളവരായി തെറ്റിദ്ധരിച്ച് അഭിസംബോധന ചെയ്തതും വിവാദമായി.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിന്റെ വീഡിയോകൾ അതിവേഗം പ്രചരിച്ചു. എ.ആർ. റഹ്മാൻ, ജാൻവി കപൂർ, ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവരോടൊപ്പമാണ് രാംചരൺ വേദി പങ്കിട്ടത്. പരിപാടിക്കിടെ, ഇന്ത്യയിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ഏതാനും വാക്കുകളിൽ വിവരിക്കാൻ രാംചരണിനോട് ആവശ്യപ്പെടുകയായിരുന്നു. സച്ചിൻ തെണ്ടുൽക്കറെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹത്തിന്റെ യാത്ര "ദൈർഘ്യമേറിയ, ഇതിഹാസതുല്യമായതുമായ ഓട്ടമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എം.എസ്. ധോണി calm and cool ആണെന്നും രോഹിത് ശർമ്മ എല്ലാവരുടെയും ഇഷ്ടപ്പെട്ടയാളാണെന്നും രാംചരൺ പറഞ്ഞു. വിരാട് കോഹ്ലിയെ വിശേഷിപ്പിക്കാൻ ഒറ്റ വാക്കാണ് ഉപയോഗിച്ചത്, "ഫയർ".
എന്നാൽ, ജസ്പ്രീത് ബുംറയെക്കുറിച്ച് സംസാരം മാറിയപ്പോൾ രാംചരണിന് അബദ്ധം പറ്റി. "ജസ്പ്രീത് ബുംറ ജി, ഞാൻ നിങ്ങളുടെ ഏറ്റവും വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ ഇഷ്ടമാണ്, നിങ്ങൾ ഫുട്ബോളിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു, നിങ്ങളെ സ്നേഹിക്കുന്നു സർ" എന്നായിരുന്നു മറുപടി. വീഡിയോക്ക് താഴെ ട്രോൾ മേളമാണ് പിന്നീട് കണ്ടത്.
തെറ്റ് തിരിച്ചറിഞ്ഞ രാംചരൺ സോഷ്യൽ മീഡിയയിൽ ക്ഷമ ചോദിക്കുകയും ചെയ്തു. പരിപാടിയുടെ ആവേശത്തിനിടയിൽ സംഭവിച്ച മനുഷ്യസഹജമായ ഒരു തെറ്റാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ചിലപ്പോൾ ഞാൻ പേരുകൾ ഓർമ്മിക്കാൻ മറന്നുപോകുന്നുവെന്നും ബുംറയോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
പരിപാടിയിലെ മറ്റൊരു ഭാഗത്ത്, രാംചരൺ ഭോപ്പാലിലെ ജനങ്ങളെ ബിഹാറിലെ ആളുകളായി തെറ്റിദ്ധരിച്ച് അഭിസംബോധന ചെയ്തു. പിന്നീട് അവതാരകൻ തിരുത്തുകയായിരുന്നു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ram Charan mistakenly identified cricketer Jasprit Bumrah as a footballer during a promotional event., The actor also confused the city of Bhopal with Bihar during his address., Ram Charan issued a public apology on X, citing genuine human error and excitement., The incident gained significant traction on social media, sparking memes and fan discussions.