ഉയിരിനും ഉലകത്തിനും ഗ്രീസില്‍ പിറന്നാള്‍;ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താരയും വിഘ്‌നേശും

നയന്‍താരയും ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ വിഘ്‌നേശ് ശിവനും തങ്ങളുടെ ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകിന്റെയും രണ്ടാം പിറന്നാളിന്റെ ആഘോഷചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ്. ഗ്രീസില്‍ നിന്നും ഇരുവരും കുട്ടികള്‍ക്കൊപ്പം കളിക്കുന്ന ചിത്രങ്ങളാണ് നയന്‍സ് പങ്കുവെച്ചത്.
''എന്റെ അഴകന്‍സ്, ജന്മദിനാശംസകള്‍, ഞാന്‍ നിങ്ങളോടൊപ്പം ചെലവഴിക്കുന്ന ഓരോ സെക്കന്‍ഡും ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ചതുപോലെയാണ്. എന്റെ പ്രണയജീവിതത്തിന്റെ മാന്ത്രിക ശക്തി നിങ്ങളാണ്. ഈ സ്വപ്‌നതുല്യമായ ജീവിതത്തിന് നന്ദി. അമ്മയും അപ്പയും നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു. ലവ് യൂ- അവർ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ മക്കളുമൊത്തുള്ള നിരവധി ചിത്രങ്ങള്‍ വിഘ്‌നേശും പങ്കിട്ടു.
''നിങ്ങള്‍ക്ക് ഉയിര്‍, ഉലക് എന്ന് പേരിട്ടപ്പോള്‍, രണ്ടുപേരും എന്റെ ഉയിരും ഉലകവും ആവണമെന്ന് ഞാന്‍ ശരിക്കും ആഗ്രഹിച്ചു. അമ്മയും അപ്പയും മുഴുവന്‍ കുടുംബവും ഈ ജീവിതത്തിൽ ഇത്രയും സന്തോഷിച്ച നിമിഷം മറ്റൊന്നില്ല, ദൈവത്തിന് ഞങ്ങളോട് ഇത്രയധികം സ്‌നേഹമുണ്ടെന്ന് തെളിയിക്കാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് തരുന്ന സന്തോഷവും സംതൃപ്തിയും മതി. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളോടും ഒപ്പം ഈ പ്രപഞ്ചത്തിലെ എല്ലാ സ്‌നേഹത്തോടും കൂടി രണ്ടുപേര്‍ക്കും ജന്മദിനാശംസകള്‍ നേരുന്നു, ലവ് യു ടൂ മച്ച്''
തന്നെയും ആണ്‍കുട്ടികളെയും നന്നായി പരിപാലിച്ച് രണ്ട് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കിയതിനും അതോടൊപ്പം കരിയര്‍ മികച്ചരീതിയിൽ കൈകാര്യം ചെയ്തതിനും ബെസ്റ്റ് അമ്മയായ നയന്‍സിനെ പ്രശംസിച്ചുകൊണ്ട‌് വിഘ്‌നേശ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും പങ്കുവെച്ചു.
നയന്‍താരയും വിഘ്‌നേശ് ശിവനും 2022 ജൂണ്‍ 9- ന് ചെന്നൈയില്‍ വെച്ച് വിവാഹിതരായി. ദമ്പതികള്‍ക്ക് വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന മക്കളാണ് ഉയിരും ഉലകവും.
Content Highlights: ~