ഇന്ത്യൻസിനിമയിലെ 'ആംഗ്രി യങ് മാൻ' അമിതാഭ് ബച്ചൻ കഴിഞ്ഞദിവസമാണ് 84-ാം പിറന്നാൾ ആഘോഷിച്ചത്. 1969-ൽ 'സാഥ് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം. ആ സിനിമയിലെ അഭിനയത്തിന് മികച്ച പുതുമുഖത്തിനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചു. അങ്ങനെ സിനിമയിലേക്കുള്ള തന്റെ വരവ് അദ്ദേഹം ഗംഭീരമാക്കി.
ഇപ്പോൾ 57 വർഷങ്ങൾക്കിപ്പുറവും അതേ ഊർജത്തോടെയും പ്രസരിപ്പോടെയും ബിഗ് ബി പ്രേക്ഷകരെ രസിപ്പിക്കുന്നു. ഇതുവരെയുള്ള കരിയറിൽ മികച്ച നടനുള്ള ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത് നാലുതവണയാണ്. അഗ്നീപഥ്, പാ, ബ്ലാക്ക്, പികു എന്നിവയിലെ അഭിനയത്തിനാണത്. 2018-ൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു. 'കൽക്കി 2' ആണ് അദ്ദേഹത്തിന്റേതായി ഇനി ഇറങ്ങാനുള്ളത്. മറുവശത്ത് ബച്ചൻ അവതരിപ്പിക്കുന്ന 'കോൻ ബനേഗാ ക്രോർപതി' എന്ന ടിവി ഷോ വളരെ വിജയകരമായി മുന്നേറുന്നു.
തന്റെ ജോലി തുടരുന്നതിനൊപ്പം ചിട്ടയായ ജീവിതശൈലി അദ്ദേഹം പിന്തുടരുകയും ചെയ്യുന്നു. പ്രായത്തിനനുസരിച്ച് ഭക്ഷണത്തിൽ മാറ്റംവരുത്തിയാണ് ബിഗ് ബി കഴിക്കുന്നത്. 2000 മുതൽ പൂർണമായും സസ്യാഹാരിയായി മാറി. മാംസം, മധുരപലഹാരം, ചോറ് എന്നിവ പൂർണമായും ഒഴിവാക്കിയുള്ള ഭക്ഷണരീതിയാണ് അദ്ദേഹത്തിന്റേത്. ചോറും ഖീറും (പായസം) കഴിക്കുന്നത് നിർത്തിയെന്ന് 'കോൻ ബനേഗാ ക്രോർപതി'യിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സാധാരണ ഖീറോ ചോറോ കഴിക്കാത്തതിനാൽ, തന്റെ ഭാര്യ ജയ ബച്ചൻ അടുത്തിടെ തനിക്കായി മാമ്പഴം ചേർത്ത ഖീർ (മാംഗോ ഖീർ) ഉണ്ടാക്കിത്തന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
പ്രോട്ടീനും മറ്റ് പോഷകഗുണമുള്ള ഭക്ഷണവും ഉൾപ്പെടുന്നതാണ് ബച്ചന്റെ ഭക്ഷണം. പഴങ്ങൾ, ധാന്യങ്ങൾ, പച്ചക്കറികൾ എന്നിവയും കഴിക്കാറുണ്ട്. നെല്ലിക്ക ജ്യൂസ്, ഈന്തപ്പഴം, നട്സ് എന്നിവയും അദ്ദേഹത്തിന് ഏറെ ഇഷ്ടമാണ്.
രാവിലെ ആദ്യം കഴിക്കുന്നത് തുളസിയിലയാണ്. പിന്നാലെ പ്രോട്ടീൻ ഡ്രിങ്ക്, ബദാം, ഇളനീർ, നെല്ലിക്ക ജ്യൂസ്, പഴങ്ങൾ എന്നിവയിലേതെങ്കിലും. ജിമ്മിൽ വ്യായാമം ചെയ്യുമ്പോൾ ഈന്തപ്പഴവും ആപ്പിൾ കഷ്ണങ്ങളും കഴിക്കും, ഒപ്പം ധാരാളം വെള്ളം കുടിക്കും. പ്രഭാതഭക്ഷണത്തിൽ സാധാരണയായി പാലും മുളകുപൊടി ചേർക്കാതെ ചിക്കിപ്പൊരിച്ച മുട്ടയുമാണ് (Scrambled Egg) കഴിക്കുന്നത്. ഉച്ചഭക്ഷണം വളരെ ലളിതമാണ്. രണ്ടോ മൂന്നോ റോട്ടിയും പരിപ്പുകറിയും പച്ചക്കറികളും. രാത്രിയിലും റോട്ടി തന്നെയാണ് കഴിക്കുക. അതിനൊപ്പം ഒരു സൂപ്പും. ഷൂട്ടുള്ള ദിവസങ്ങളിലാണെങ്കിൽ അത്താഴം വെറും സൂപ്പ് മാത്രമായിരിക്കും അത്താഴത്തിന്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Amitabh Bachchan celebrated his 84th birthday and maintains high energy after 57 years in cinema., He has been a strict vegetarian since 2000, avoiding rice, meat, and sweets., His daily diet includes tulsi leaves, amla juice, dates, nuts, rotis, and dal
Published: 12 Oct 2026, 11:35 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented