ബോക്സോഫീസിൽ 1200 ശതമാനം ലാഭം, ഇക്കൊല്ലം നേട്ടമുണ്ടാക്കിയ ചിത്രം ഇതാണ്

ഇക്കൊല്ലം രാജ്യത്ത് പ്രധാനപ്പെട്ട ഒട്ടേറെ ചിത്രങ്ങളാണ് പല ഭാഷകളിലായി പുറത്തിറങ്ങിയത്. ചിലത് ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നെങ്കിൽ മറ്റുചിലത് ചെറിയ ബജറ്റിൽ നിർമ്മിച്ചിട്ടും ലാഭം നേടി. വിക്കി കൗശലിൻ്റെ ‘ഛാവ’യും മോഹൻലാലിൻ്റെയും പൃഥ്വിരാജ് സുകുമാരൻ്റെയും ‘എമ്പുരാനും’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. തുടരും, സിത്താരെ സമീൻ പർ തുടങ്ങിയ സിനിമകളും പ്രശംസ നേടി. അഹാൻ പാണ്ഡെയുടെയും അനീത് പദ്ദയുടെയും അരങ്ങേറ്റ ചിത്രമായ ‘സയാര’ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുകയാണ്.
സൂപ്പർതാരങ്ങളൊന്നുമില്ലാതിരുന്നിട്ടും ലാഭത്തിൻ്റെ കാര്യത്തിലെങ്കിലും മറ്റെല്ലാ സിനിമകളെയും മറികടന്നിരിക്കുകയാണ് ഒരു ചെറിയ ബജറ്റ് ചിത്രം. തമിഴ് ഹിറ്റായ 'ടൂറിസ്റ്റ് ഫാമിലി'യാണ് 2025-ലെ ഇതുവരെയുള്ള ഏറ്റവും ലാഭകരമായ ഇന്ത്യൻ സിനിമ. അഭിഷൻ ജീവിന്ത് സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഫാമിലി' ഒരു കോമഡി-ഡ്രാമ ചിത്രമാണ്. ഏഴുകോടി രൂപ ബജറ്റിലാണ് നിർമിച്ചത്. ലോകമെമ്പാടുമായി 90 കോടിയിലധികം രൂപ കളക്ഷൻ നേടി. 1200 ശതമാനം ലാഭമാണ് ചിത്രം സ്വന്തമാക്കിയത്, ഈ വർഷം ഒരു ഇന്ത്യൻ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന ലാഭമാണ്.
അതേസമയം, 2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ വിക്കി കൗശലിൻ്റെ ‘ഛാവ’യാണ്, പക്ഷേ, ലാഭവിഹിതം ‘ടൂറിസ്റ്റ് ഫാമിലി’യേക്കാൾ കുറവാണ്. ലോകമെമ്പാടുമായി 808 കോടി രൂപയാണ് ‘ഛാവ’ നേടിയത്. 90 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ചതിനാൽ 800 ശതമാനം മാത്രമാണ് ലാഭവിഹിതം.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Tourist Family, a small-budget film, surpasses Chhaava, L2: Empuraan, and others to become the most profitable Indian movie of 2025 with a 1200% return.