സെറ്റിൽ ആൺതാരങ്ങളെ ഭയം, നടിമാരെ നിസ്സാരരായി കാണുന്നു-കൃതി സനോൺ

ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളി നേരിട്ടത് ബോളിവുഡിൽ നിന്നാണെന്ന് പറയുകയാണ് നടി കൃതി സനോൺ. പഠനകാലവുമായും മോഡലിങ് ചെയ്തിരുന്ന സമയവുമായും ബോളിവുഡ് ജീവിതത്തെ താരതമ്യം ചെയ്യുകയായിരുന്ന അവർ. കരിയർ ആരംഭിച്ചപ്പോൾ സ്ത്രീകൾക്ക് ലഭ്യമായിരുന്ന അവസരങ്ങൾ ഇന്നത്തേക്കാൾ പരിമിതമായിരുന്നുവെന്നും കൃതി പറഞ്ഞു. അക്കാലത്ത് പല സിനിമകളും പുരുഷ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് പലപ്പോഴും പ്രണയബന്ധങ്ങളിൽ മാത്രമായിരുന്നു പ്രാധാന്യം. ഇത് ക്രമേണ മാറി സ്ത്രീകൾക്കായി മെച്ചപ്പെട്ട കഥാപാത്രങ്ങൽ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും, ലിംഗപരമായ വിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് അവർ കൂട്ടിച്ചേർത്തു.
സിനിമ സെറ്റുകളിൽ പുരുഷ-സ്ത്രീ താരങ്ങൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണ് (gender-based discrimination). തന്റെ കഥാപാത്രങ്ങളെയും രംഗങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന വ്യക്തിയാണ് താനെന്ന് അവർ വെളിപ്പെടുത്തി, എന്നാൽ ഒരു സ്ത്രീ അങ്ങനെ ചെയ്യുമ്പോൾ, അവൾ ബുദ്ധിമുട്ടുണ്ടാക്കുന്നവളായി, അല്ലെങ്കിൽ അമിതമായി ചോദ്യങ്ങൾ ചോദിക്കുന്നവളായി കണക്കാക്കപ്പെടുന്നുവെന്ന് കൃതി പറയുന്നു.
ഒരു നടി ചോദ്യം ചോദിച്ചാൽ, 'ഇവൾ എത്ര ചോദ്യങ്ങളാണ് ചോദിക്കുന്നത്, 50 ചോദ്യങ്ങൾ ഇപ്പോ തുടങ്ങും എന്നൊക്കെയാണെടുക്കുക. എന്നാൽ ഒരു പുരുഷ താരമാണ് ചോദിക്കുന്നതെങ്കിൽ, അയാൾ വളരെ ശ്രദ്ധയോടെ ചെയ്യുന്ന ആളായി കണക്കാക്കപ്പെടുന്നു. ഇത് എനിക്ക് സംഭവിച്ചിട്ടുണ്ട്. ഞാൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ, 'അമിതമായി വിശകലനം ചെയ്യരുത്' എന്നാണെന്നോട് പറഞ്ഞത്. എന്നാൽ മറ്റൊരാൾ അതേ ചോദ്യം ചോദിച്ചപ്പോൾ, 'ശരി, ഇത് ചെയ്യാൻ കഴിയും' എന്നായിരുന്നു അവരുടെ മറുപടി.
സിനിമാ സെറ്റുകളിൽ സാധാരണയായി നടക്കുന്ന അസമത്വങ്ങളെക്കുറിച്ചും കൃതി പറഞ്ഞു.
പുരുഷ നടന്മാർക്ക് ചിലപ്പോൾ മികച്ച മുറികൾ പോലുള്ള സൗകര്യങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ സാമ്പത്തികപരമായ സുഖസൗകര്യങ്ങളല്ല തന്റെ പ്രധാന വിഷയം എന്ന് അവർ വ്യക്തമാക്കി. പക്ഷേ എന്നെ നിസ്സാരയായി തോന്നിക്കാൻ ശ്രമിക്കരുത്. ADമാർ പോലും ആദ്യം സ്ത്രീകളെ സെറ്റിലേക്ക് വിളിക്കുന്ന പ്രവണതയുണ്ട്. അവർ പുരുഷ നടന്മാരെ അല്പം ഭയക്കുന്നു, ചിലപ്പോൾ സ്ത്രീകളെ നിസ്സാരമായി കാണാറുണ്ടെന്നും കൃതി ആരോപിച്ചു.
കോക്ക്ടെയിൽ 2 ആണ് കൃതിയുടേതായി പുറത്തിറങ്ങിയ അവസാനചിത്രം. ഈ സിനിമയ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kriti Sanon addresses gender-based discrimination in the Indian film industry., Female actors are often perceived as 'difficult' for asking questions compared to male stars., Disparities in facilities and treatment on set highlight ongoing structural issues., The industry is evolving but still holds deep-seated biases regarding male and female roles.