മകളുണ്ടായ ശേഷം താനൊരു കടുവയായെന്ന് കിയാര, മറ്റൊന്നും പ്രധാനമായി തോന്നുന്നില്ല

കഴിഞ്ഞ വർഷമാണ് ബോളിവുഡ് താരങ്ങളായ സിദ്ധാർഥ് മൽഹോത്രയും കിയാര അദ്വാനിയും പെൺകുഞ്ഞിനെ സ്വാഗതം ചെയ്തത്. അടുത്തിടെ നൽകിയ അഭിമുഖത്തിൽ, മാതൃത്വത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് കിയാര. വിവാഹശേഷം തനിക്കും സിദ്ധാർഥിനും ഇടയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടില്ലെന്ന് കിയാര പറഞ്ഞു. "വിവാഹത്തിന് മുമ്പ്, സിദ്ധാർഥും ഞാനും ഒരേപോലെ തമാശകൾ പറഞ്ഞിരുന്നു, ഒരുമിച്ച് യാത്ര ചെയ്യുന്നത് ആസ്വദിച്ചിരുന്നു, അതെല്ലാം ഇപ്പോഴും തുടരുന്നു. ഞങ്ങളൊരുമിച്ച് സിനിമകളും കാണാറുണ്ട്, സിനിമാ പ്രേമികളെന്ന നിലയിലും അതേസമയം, നടീനടന്മാരെന്ന നിലയിലും അവയെക്കുറിച്ച് ചർച്ച ചെയ്യാൻ ഞങ്ങൾക്ക് ആവേശമാണ്"
മാതൃത്വത്തെക്കുറിച്ച് സംസാരിക്കവെ കിയാര പറഞ്ഞു-"ഞാൻ കൂടുതൽ കടുവയായി (tigress) മാറിയിരിക്കുന്നു. ജീവിതത്തെ ഞാൻ ഇപ്പോൾ കാണുന്നത് പൂർണമായും വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ്. മറ്റൊന്നും പ്രധാനം പോലെ തോന്നുന്നില്ല, അതേസമയം എല്ലാം പ്രധാനം പോലെ തോന്നുകയും ചെയ്യുന്നു. ആ ചെറിയ പെൺകുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്."
ഷേർഷായുടെ സെറ്റിൽ വെച്ചാണ് കിയാരയും സിദ്ധാർഥും ആദ്യമായി കണ്ടുമുട്ടിയതും പ്രണയം തുടങ്ങിയതും. അവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി ഏറെ കൈയടി നേടിയിരുന്നു, പിന്നീട് യഥാർഥ ജീവിതത്തിലും അവരൊന്നിച്ചു.
'ടോക്സിക്: എ ഫെയറിടെൽ ഫോർ ഗ്രോൺ-അപ്സ്' (Toxic: A Fairytale for Grown-Ups) ആണ് കിയാരയുടെ ഇനി വരാനിരിക്കുന്ന ചിത്രം. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യഷ് ആണ് പ്രധാനവേഷത്തിലെത്തുന്നത്. നയൻതാര, ഹുമ ഖുറേഷി, രുഗ്മിണി വസന്ത്, താര സുതാര്യ തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ധുരന്ധറിനൊപ്പം തന്നെ റിലീസ് ചെയ്യാനാണ് തയ്യാറെടുത്തിരുന്നതെങ്കിലും പശ്ചിമേഷ്യയിലെ സംഘർഷം കാരണം ജൂണിലേക്ക് റിലീസ് നീട്ടിയിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://chat.whatsapp.com/FRhVLmaQqyZCb28nVURD4C
Content Highlights: Kiara Advani describes feeling like a 'tigress' after welcoming her daughter., Details on the bond between Kiara and Sidharth post-parenthood., Confirmation of daughter's name as Saraayah Malhotra., Update on Kiara's upcoming film Toxic: A Fairytale for Grown-Ups.