‘അങ്ങനെ വന്നാൽ എന്റെ ഗതിയും കമൽഹാസന്റേതു പോലെയാവും’-അന്ന് രജനീകാന്ത് പറഞ്ഞു

രജനികാന്ത് (AP)
രജനികാന്ത് (AP)

സൂപ്പർസ്റ്റാർ രജനീകാന്ത് ഹിന്ദി സിനിമയിൽ സജീവമായിരുന്ന കാലത്ത്, അദ്ദേഹം അഭിനയിച്ച രണ്ട് ചിത്രങ്ങൾ ബോക്സോഫിസിൽ ഹിറ്റായിയിരുന്നു. 'ത്യാഗി', 'ഫൂൾ ബനേ അംഗാരെ' എന്നിവയായിരുന്നു അത്. ഈ വിജയത്തിന് ശേഷം രജനീകാന്തുമായി നടത്തിയ കൂടിക്കാഴ്ചയെ അനുസ്മരിക്കുകയാണ് നിർമ്മാതാവ് കെ.സി. ബൊക്കാഡിയ.

തന്റെ കരിയർ കമൽഹാസന്റേതുപോലെ അവസാനിക്കുമോയെന്ന് ഒരിക്കൽ തമാശയായി രജനീകാന്ത് പറഞ്ഞതിനെപ്പറ്റിയാണ് അദ്ദേഹം വിശദീകരിച്ചത്.

‌"ഞാൻ രജനീകാന്തുമായി ചേർന്ന് അഞ്ച് സിനിമകൾ ചെയ്തിട്ടുണ്ട്. വിജയകരമായ ഒരു കരിയർ തെളിയിക്കാൻ ഇതിൽ കൂടുതൽ എന്ത് വേണം? രജനീകാന്തിനൊപ്പമുള്ള എന്റെ രണ്ട് ചിത്രങ്ങൾ സൂപ്പർ ഹിറ്റുകളായിരുന്നു - ഫൂൾ ബനേ അംഗാരെയും ത്യാഗിയും. കരിയറിലെ ഏറ്റവും നല്ല ചിത്രമാണ് ത്യാഗി. രണ്ട് സിനിമകൾക്കും ശേഷം രജനീകാന്ത് എന്നെ മദ്രാസിലെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന്റെ മുറിയിൽ ചെന്നപ്പോൾ അവിടെ ഒരു കിടക്കയും അദ്ദേഹം ഞങ്ങൾക്ക് പാനീയങ്ങൾ തയ്യാറാക്കിക്കൊണ്ടിരുന്ന ഒരു മേശയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാളിത്യമുള്ള മനുഷ്യൻ. ഒരു ദൈവത്തെപ്പോലെ, ഫക്കീറിനെപ്പോലെയാണ് അദ്ദേഹം. ഒരു താരമായതിനാൽ ഇങ്ങനെ നിന്ന് ഞങ്ങൾക്ക് പാനീയങ്ങൾ ഉണ്ടാക്കാതെ പോയിരിക്കാൻ ഞാനദ്ദേഹത്തോട് പറഞ്ഞു, അപ്പോൾ മറുപടിയിങ്ങനെയായിരുന്നു- 'ബൊക്കാഡിയ സാറേ, എന്നോടിരിക്കാൻ പറയല്ലേ, അങ്ങനെ വന്നാൽ എന്റെ ഗതിയും കമൽഹാസന്റേതുപോലെയാകും'"

തന്റെ ഹിന്ദി ചിത്രങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് കമൽഹാസൻ ബോളിവുഡിൽ നിന്ന് മടങ്ങിയതിനെപ്പറ്റിയാണ് രജനീകാന്ത് ഉദ്ദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കെ.സി. ബൊക്കാഡിയയും രജനീകാന്തും തമ്മിൽ പിന്നീട് ബന്ധം കുറഞ്ഞെങ്കിലും രണ്ട് വർഷത്തിന് ശേഷം രജനീകാന്ത് സംവിധായകനുമായി വീണ്ടും ബന്ധപ്പെട്ടു. അടുത്ത ചെന്നൈ സന്ദർശന വേളയിൽ കാണാൻ താത്പര്യമുണ്ടെന്ന് രജനീകാന്ത് അസിസ്റ്റന്റ് വഴി അറിയിക്കുകയായിരുന്നു. വീണ്ടും കണ്ടപ്പോൾ പരസ്പരം ആലിംഗനം ചെയ്ത് സംഭാഷണം എങ്ങനെ തുടങ്ങണമെന്നറിയാതെ ഏതാനും മിനിറ്റുകൾ ഇരുവരും നിന്നുവത്രേ. തുടർന്ന് തന്നോടെന്തെങ്കിലും ദേഷ്യമുണ്ടോയെന്ന് രജനീകാന്ത് ബൊക്കാഡിയയോട് ചോദിച്ചു, പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ ബൊക്കാഡിയ സാമ്പത്തിക സഹായം നിരസിക്കുകയും പകരം ഒരുമിച്ച് ഒരു സിനിമ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യുകയായിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Producer KC Bokadia recalls working with Rajinikanth on superhit films like Phool Bane Angarey and Tyagi., Rajinikanth jokingly feared his Hindi film career would end up like Kamal Haasan's after initial successes.