ജയപ്രദയുടെ കണ്ണുകളെക്കുറിച്ച് മമ്മൂട്ടിയെക്കൊണ്ട് പൈങ്കിളി ഡയലോഗ് പറയിക്കേണ്ടതില്ലെന്ന് ജോഷി പറഞ്ഞു

#കലൂർ ഡെന്നിസ്

നാലഞ്ച് ലക്കം മുൻപ് 'കഥയിലെ നായികമാരി'ൽ നടനമികവിനേക്കാൾ സൗന്ദര്യപരവും രൂപപരവുമായി എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത് രണ്ടേ രണ്ടു നായികാ ലാവണ്യങ്ങളാണെന്ന് ഞാൻ ഈ കോളത്തിൽ കുറിക്കുകയുണ്ടായല്ലോ...എന്നാൽ ഒന്നാം റാങ്കുകാരിയുടെ പേരുപോലും പറയാതെ സസ്‌പെൻസിൽ നിർത്തിക്കൊണ്ട് രണ്ടാംറാങ്കുകാരിയായ താരസാന്നിധ്യത്തെക്കുറിച്ചു മാത്രമേ ഞാൻ പ്രതിപാദിച്ചിരുന്നുള്ളൂ. തൊട്ടടുത്ത ആഴ്ചയിൽ തന്നെ ഒന്നാം റാങ്കുകാരിയായ താരവസന്തത്തെക്കുറിച്ചുള്ള കുറിമാനം വരേണ്ടതായിരുന്നെങ്കിലും എന്തുകൊണ്ടോ അതിലേക്കു പോകാനായില്ല. തെല്ലുവൈകിയാണെങ്കിലും എന്റെ ഒരു സിനിമയിൽ മാത്രം അഭിനയിച്ച ആ അഭിനേത്രിയെ ഞാൻ ഇവിടെ പരിചയപ്പെടുത്തുകയാണ്.
ഇന്ത്യൻ സിനിമയിലെ സവിശേഷ താരമുഖവും ജനമനസ്സുകളുടെ സ്വപ്‌നസുന്ദരിയുമായിരുന്ന ജയപ്രദയാണ് ആ നടനവിസ്മയം.

'ദേവദൂതൻ' എന്ന ചിത്രത്തിൽനിന്ന്

Content Highlights: Kaloor Dennis recalls Jayaprada’s timeless beauty and their first meeting

Continue reading