ആഡംബരഫ്ലാറ്റ് സബയ്ക്ക് വാടകയ്ക്കുകൊടുത്ത് ഹൃത്വിക്, അതും വൻ ഡിസ്കൗണ്ടിന്

ഹൃത്വിക്കും സബയും | AFP
ഹൃത്വിക്കും സബയും | AFP

ബോളിവുഡ് താരം ഹൃത്വിക് റോഷനും ഗായിക സബ ആസാദും പ്രണയം തുടങ്ങിയിട്ട് മൂന്ന് വർഷത്തോളമായി. ജുഹുവിലെ ഒരു വാടക വീട്ടിലാണ് ഹൃത്വിക് താമസിക്കുന്നത്. അതേ പരിസരത്തുള്ള തന്റെ ആഡംബരഫ്ലാറ്റ് വളരെ തുച്ഛമായ പൈസയ്ക്ക് ഹൃത്വിക്, സബയ്ക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ വിവരം.

പ്രതിമാസം 75,000 രൂപയാണ് വാടക. 12,000 സ്ക്വയർഫീറ്റുള്ള, കടലിനഭിമുഖമായ, മൂന്ന് കിടപ്പുമുറികളുള്ള ഫ്ലാറ്റാണിത്.

ഇതേ കെട്ടിടത്തിൽ 3,600 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു ഫ്ലാറ്റ് 2023-ൽ പ്രതിമാസം പത്തുലക്ഷം രൂപയ്ക്കാണ് വാടകയ്ക്ക് നൽകിയതെന്ന് ബിസിനസ് സ്റ്റാന്റേഡ് റിപ്പോർട്ട് ചെയ്യുന്നു. ജുഹു വെർസോവയിൽ 1,200 സ്ക്വയർഫീറ്റുള്ള ഒരു ചെറിയ മൂന്നുമുറി ഫ്ളാറ്റിനുപോലും പ്രതിമാസം ഒന്നോ രണ്ടോ ലക്ഷം രൂപ വാടകയുണ്ട്. അതുകൊണ്ടുതന്നെ സബയ്ക്ക് വൻഡിസ്കൗണ്ടാണ് കിട്ടിയതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ പറയുന്നത്.

മുംബൈയിലെ ഏറ്റവും ആഡംബര പ്രദേശങ്ങളിലൊന്നായ അന്ധേരി വെസ്റ്റിലെ ജുഹു-വേർസോവ ലിങ്ക് റോഡിലുള്ള മന്നത്ത് അപ്പാർട്ട്മെന്റിന്റെ 18-ാം നിലയിലാണ് ഈ ഫ്ലാറ്റ്. 2020 ഒക്ടോബറിലാണ് ഹൃത്വിക് ഇത് വാങ്ങിയത്. ഒപ്പം19, 20 നിലകളിലായുള്ള ഒരു ഡ്യൂപ്ലെക്സും അദ്ദേഹം വാങ്ങിയിരുന്നു. ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം, ഇതിനെല്ലാമായി ഏകദേശം 97.5 കോടി രൂപയാണ് ഹൃത്വിക് ചെലവഴിച്ചത്.

വാടകയ്‌ക്കുപുറമെ, 1.25 ലക്ഷം രൂപ ഡെപ്പോസിറ്റായും കരാർപ്രകാരം ഹൃത്വിക് സബയിൽ നിന്ന് ഈടാക്കിയിട്ടുണ്ട്. ജുഹുവിലെ പലാസോ കെട്ടിടത്തിൽ അക്ഷയ് കുമാറിന്റെയും ട്വിങ്കിൾ ഖന്നയുടെയും വീടിന് എതിർവശമുള്ള, കടലിനഭിമുഖമായ അപ്പാർട്ട്മെന്റിലാണ് ഹൃത്വിക് താമസം. സൂസൻ ഖാനുമായുള്ള വിവാഹമോചനത്തിനുശേഷമാണ് അദ്ദേഹം ഇങ്ങോട്ടു താമസം മാറിയത്.

മാതാപിതാക്കളായ സംവിധായകൻ രാകേഷ് റോഷനും ഭാര്യ പിങ്കി റോഷനും, സഹോദരി സുനൈന റോഷനും ഇതേ കെട്ടിടത്തിലെ മറ്റു ഫ്ലാറ്റുകളിലാണ് താമസിച്ചിരുന്നത്. ഇപ്പോൾ കൂടുതൽ സമയവും ലോണാവാലയിലെ വില്ലയിലാണവർ.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Hrithik Roshan rents his Mumbai sea-facing flat to girlfriend Saba Azad for a discounted price of ₹75,000 per month.