സെലിബ്രിറ്റികളുടെ ഇഷ്ടയിടമാണ് മുംബൈയിലെ അലിബാഗ്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അനുഷ്ക ശർമയും ചേർന്ന് അടുത്തിടെ അലിബാഗിൽ ആഡംബര വസതികൾ സ്വന്തമാക്കിയത് വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ കന്നഡ നടൻ യഷും ഭാര്യ രാധിക പണ്ഡിറ്റും കൂടി അലിബാഗിലെ പ്രീമിയം ഭൂമിയിൽ നിക്ഷേപം നടത്തിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.
റായ്ഗഡ് ജില്ലയിലെ അലിബാഗ് താലൂക്കിലെ കാമത്ത് ഗ്രാമത്തിലാണ് ദമ്പതികൾ ഭൂമി സ്വന്തമാക്കിയത്. ഈ വസ്തുവിൽ ഒരു വസതിയുമുണ്ട്. 2026 മെയ് 18-ന് അലിബാഗ് സബ്-രജിസ്ട്രാർ ഓഫീസിൽ 24 കോടി രൂപയ്ക്കാണ് ഇടപാട് രജിസ്റ്റർ ചെയ്തത്.
Also Read
രേഖകളിൽ, സ്റ്റാമ്പ് ഡ്യൂട്ടിക്കായി 1.44 കോടി രൂപയും രജിസ്ട്രേഷൻ ഫീസായി 60,000 രൂപയും രേഖകളുടെ കൈകാര്യച്ചെലവിനായി 5,200 രൂപയും അടച്ചതായി പറയുന്നു. എന്നാൽ, ഈ ഭൂമി സെക്ഷൻ 7 പ്രകാരം കൃഷിഭൂമിയായാണ് വർഗ്ഗീകരിച്ചിരിക്കുന്നത്, ഒരു ചതുരശ്ര മീറ്ററിന് 3,750 രൂപയാണ് രേഖപ്പെടുത്തിയ മൂല്യം.
രണ്ട് കൃഷിഭൂമികൾ ചേർന്ന് ഏകദേശം 5,289 ചതുരശ്ര മീറ്റർ (0.5289 ഹെക്ടർ) വിസ്തീർണ്ണമുള്ള സ്ഥലമാണ് വാങ്ങിയതെന്നും രേഖകളിൽ പറയുന്നു.
ബെംഗളൂരുവിലെ പ്രസ്റ്റീജ് ഗോൾഫ്ഷെയർ ഡ്യൂപ്ലക്സിലാണ് യഷിന്റെയും കുടുംബത്തിന്റെയും പ്രധാന വസതി. ഏകദേശം 6 കോടി മുതൽ 8 കോടി രൂപ വരെയാണ് ഇതിന്റെ വില കണക്കാക്കുന്നത്. കർണാടകയിൽ ഇവർക്ക് ഒരു ഫാംഹൗസും ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
വർഷങ്ങളായി, അലിബാഗ് വിനോദസഞ്ചാരികൾക്കും പ്രമുഖ വ്യവസായ കുടുംബങ്ങൾക്കും നിക്ഷേപകർക്കും ബോളിവുഡ് താരങ്ങൾക്കും പ്രിയപ്പെട്ട ഒരു ആഡംബര അവധിക്കാല കേന്ദ്രമാണ്. ഷാരൂഖ് ഖാന് അലിബാഗിൽ കടലിനഭിമുഖമായി വസതിയുണ്ട്. ദീപിക പദുകോണിനും രൺവീർ സിംഗിനും കിഹിം ബീച്ചിനടുത്തായി 22 കോടി രൂപയിലധികം വിലമതിക്കുന്ന പ്രോപർട്ടിയുണ്ട്. എട്ട് ഏക്കറിലുള്ള ഒരു ലക്ഷ്വറി 4BHK വില്ലയടക്കം വിരാട് കോഹ്‌ലിക്കും അനുഷ്ക ശർമ്മയ്ക്കും ഈ പ്രദേശത്ത് ഒന്നിലധികം പ്രോപർട്ടികളുണ്ട്.
ഷാരൂഖ് ഖാന്റെ മകൾ സുഹാന ഖാൻ അലിബാഗിലെ ഥാൽ ഗ്രാമത്തിൽ 12.91 കോടി രൂപ വിലയുള്ള 1.5 ഏക്കർ ഭൂമി വാങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അമിതാഭ് ബച്ചൻ, കാർത്തിക് ആര്യൻ, കൃതി സനോൺ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തികളും ഈ തീരദേശ പട്ടണത്തിൽ സ്വത്തുക്കൾ വാങ്ങിയിട്ടുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Yash and Radhika Pandit purchased 5,289 sq. metres of land in Alibag., The transaction value is ₹24 crore with ₹1.44 crore paid in stamp duty., The property is located in Village Kamath with direct sea access., Joins an elite list of celebrity homeowners in Alibag including SRK and Virat Kohli., Transaction officially registered on May 18, 2026.
Published: 05 Jun 2026, 06:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented