ഗർഭിണിയായ ദീപിക 'റാക്ക'യുടെയും 'കിങ്ങി'ന്റെയും ഷൂട്ടിങ് പൂർത്തിയാക്കുമോ?

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ (second pregnancy) വരവേൽക്കാനൊരുങ്ങുന്ന വാർത്ത പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. വലിയ സിനിമകളിൽ കരാർ ഒപ്പുവെച്ച് അഭിനയം തുടരുന്ന ദീപികയുടെ ഗർഭവാർത്ത പലർക്കും അപ്രതീക്ഷിതമായിരുന്നു. 'റാക്ക', 'കിങ്' എന്നിങ്ങനെ രണ്ട് വലിയ ചിത്രങ്ങളിലാണ് ദീപിക ഇപ്പോൾ അഭിനയിക്കുന്നത്. അതേസമയം, ഗർഭകാലത്തും അവർ ചിത്രീകരണം തുടരുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
ഹിന്ദുസ്ഥാൻ ടൈംസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അല്ലു അർജുൻ നായകനാകുന്ന പാൻ-ഇന്ത്യൻ ആക്ഷൻ ചിത്രം 'റാക്ക'യുടെ ചിത്രീകരണം ദീപിക ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗർഭകാലത്തും, ദീപിക 'റാക്ക'യുടെ കടുത്ത ആക്ഷൻ രംഗങ്ങൾ ചിത്രീകരിക്കുന്നുവെന്ന രീതിയിലാണ് വാർത്തകൾ വരുന്നത്. അതേസമയം, ദീപികയും അണിയറപ്രവർത്തകരും ചിത്രീകരണ വേളയിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും. അറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കിങ്', 'റാക്ക' എന്നീ രണ്ട് ചിത്രങ്ങളും റിലീസ് തീയതികൾ പ്രഖ്യാപിച്ചതാണ്. കർശനമായ സമയപരിധിയിൽ പ്രവർത്തിക്കുന്നതിനാൽ, ദീപിക അവ പാലിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയുന്നു. "ഗർഭകാലം മുഴുവൻ അവർ ഈ സിനിമയുടെ ചിത്രീകരണത്തിൽ തുടരും"- ബന്ധപ്പെട്ട വൃത്തങ്ങൾ സൂചന നൽകി. അല്ലു അർജുനും അറ്റ്ലിയും ഒന്നിക്കുന്ന റാക്ക ഫാന്റസിയും ആക്ഷനും ചേർന്ന ഒരു മിശ്രിതമായിരിക്കും.
സിദ്ധാർത്ഥ് ആനന്ദ് ചിത്രം 'കിങ്' ഡിസംബർ 24 ന് ഇന്ത്യയിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചതാണ്. ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ചു ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.
അക്ഷയ തൃതീയ ദിനത്തിൽ, ഗർഭപരിശോധനാ കിറ്റുമായി നിൽക്കുന്ന മകൾ ദുവയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് ദീപിക ഗർഭവാർത്ത പ്രഖ്യാപിച്ചത്. പിന്നാലെ ഒട്ടേറെപ്പേർ കമന്റ് സെക്ഷനിലൂടെ അഭിനന്ദനവുമായെത്തി.
2024 സെപ്റ്റംബറിലാണ് ദീപികയും രൺവീറും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Deepika Padukone confirms pregnancy in 2026, Actress continues shooting for Raaka and King despite pregnancy, All safety precautions taken for intense action sequences in Raaka, King scheduled for release on December 24, 2026, Deepika balancing motherhood and professional commitments