ആലിയയുടെ എഡ്വേര്‍ഡ്, ദിഷയുടെ ജാസ്മിനും കീറ്റിയും...

ബോളിവുഡ് താരങ്ങളെ പോലെ തന്നെ അവരുടെ വളര്‍ത്തുപൂച്ചകള്‍ക്കും പലപ്പോഴും ആരാധകരേറെയാണ്. നല്ല കുട്ടിത്തമുള്ള പൂച്ചകളുടെ ചിത്രങ്ങള്‍ പലപ്പോഴും താരങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
ആലിയ ഭട്ടിന്റെ വളര്‍ത്തുപൂച്ചയുടെ പേര് എഡ്വേര്‍ഡ് എന്നാണ്. ആലിയ ഇടയ്ക്കിടയ്ക്ക് ആ പൂച്ചയോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്. വിവാഹവസ്ത്രം ധരിച്ച ആലിയയോടൊപ്പമുള്ള എഡ്വേര്‍ഡിന്റെ ഫോട്ടോയാണ് ആളുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. ആലിയയും സിദ്ധാര്‍ഥ് മല്‍ഹോത്രയും ഡേറ്റ് ചെയ്തിരുന്ന സമയത്ത്, സമ്മാനമായി കൊടുത്തതാണ് എഡ്വേര്‍ഡിനെ.
ദിഷ പട്ടാണിക്ക് രണ്ട് പൂച്ചകളാണുള്ളത്. ജാസ്മിന്‍, കീറ്റി എന്നാണവയുടെ പേര്. പൂച്ചകളെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങള്‍ ദിഷ പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്. ആത്തിയ ഷെട്ടിയുടെ വളര്‍ത്തുപൂച്ചയുടെ പേര് ബ്രോഡി എന്നാണ്.
ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് നാല് പൂച്ചക്കൂട്ടുകാരാണുള്ളത്. യോദ, ലോകി, മിയുമിയു, സൈസ എന്നാണ് പേര്. മൃഗങ്ങള്‍ക്കായി എപ്പോഴും ശബ്ദം ഉയര്‍ത്തുന്ന താരം കൂടിയാണ് ജാക്വിലിന്‍.
Content Highlights: bollywood stars and their cats