70 വര്‍ഷം! ഒടുവില്‍ ടെന്‍സിങ്ങിന്റെ കഥ വെള്ളിത്തിരയിലേക്ക്

എഡ്മണ്ട് ഹിലാരി, ജോണ്‍ ഹണ്ട്, ടെന്‍സിങ് നോര്‍ഗെ
എഡ്മണ്ട് ഹിലാരി, ജോണ്‍ ഹണ്ട്, ടെന്‍സിങ് നോര്‍ഗെ

1953 മേയ് 29. അന്ന് ആദ്യമായി മനുഷ്യന്‍ എവറസ്റ്റ് കൊടുമുടി കീഴടക്കി. 1953 ഏപ്രില്‍ 13- ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തില്‍ തുടങ്ങിയ യാത്ര അതിന്റെ ലക്ഷ്യത്തില്‍ എത്തിയപ്പോള്‍ പൂര്‍ത്തിയാക്കിയത് രണ്ട് പേര്‍ മാത്രം. ന്യൂസീലന്‍ഡുകാരന്‍ എഡ്മണ്ട് ഹിലാരിയും നേപ്പാളുകാരന്‍ ഷെര്‍പ്പ ടെന്‍സിങ് നോര്‍ഗയും. ഭൂമിയുടെ നെറുകയെന്ന് പേരുള്ള എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യന്‍ എത്തിയിട്ട് ഏഴു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇപ്പോഴിതാ അന്നത്തെ യാത്രയുടെ വഴികാട്ടി ടെന്‍സിങ് നോര്‍ഗെ ജീവിതം സിനിമയാവുന്നു. 'ടെന്‍സിങ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് താരങ്ങളായ ടോം ഹിഡില്‍സ്റ്റനും വില്യം ഡഫോയും അഭിനയിക്കുന്നു. ജെന്നിഫര്‍ പീഡം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹിലാരിയായി വേഷമിടുന്നത് ഹിഡില്‍സ്റ്റണാണ്. ഡെഫോയാണ് യാത്രയുടെ സംഘത്തലവനായിരുന്ന കേണല്‍ ജോണ്‍ ഹണ്ടിന്റ വേഷം കൈകാര്യം ചെയ്യുന്നത്. ടെന്‍സിങ്ങിന്റെ കഥാപാത്രം ചെയ്യാനുള്ള നടനെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. 

Content Highlights: biopic on mountaineer Tenzing Norgay's life