സഹോദരങ്ങളുടെ റൊമാന്‍സ് ആളുകള്‍ക്ക് രസിച്ചില്ല, മിനൂ മുംതസിനെ ആളുകള്‍ വിമര്‍ശിച്ചു

സുന്ദരിയായ നര്‍ത്തകിയായിരുന്നു മാലികുന്നീസ അലി എന്ന മിനൂ മുംതസ്. നര്‍ത്തകനും നടയുമായ മുംതാസ് അലിയുടെയും ലത്തീഫുന്നിസ അലിയുടെയും മകള്‍. ഇതിഹാസ ഹാസ്യനടന്‍ മെഹ്മൂദ് അടക്കം ഏഴ് സഹോദരങ്ങളുണ്ടായിരുന്നു മിനു മുംതസിന്. മെഹ്മൂദും മിനൂവും തമ്മില്‍ പത്തു വയസ്സിന്റെ വ്യത്യാസം. മുംതാസ് പേരെടുത്ത നര്‍ത്തകനായിരുന്നെങ്കിലും മദ്യപാനം കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്തു.
അതുകൊണ്ടുതന്നെ കുടുംബത്തിന്റെ സാമ്പത്തിക ഭാരം മെഹ്മൂദും മിനൂവും ചേര്‍ന്ന് വളരെ ചെറുപ്പത്തിലേ ഏറ്റെടുക്കുകയായിരുന്നു. 1945-ലിറങ്ങിയ 'കിസ്മത്ത്' എന്ന ചിത്രത്തിലൂടെ 11-ാം വയസ്സില്‍ മെഹ്മൂദ് ഹിന്ദി ചലച്ചിത്രമേഖലയില്‍ ബാലതാരമായെത്തി. പിന്നാലെ മിനുവും അദ്ദേഹത്തിന്റെ പാതതുടര്‍ന്നു.
മിനൂവിന്റെ സൗന്ദര്യം കണ്ടാണ് സംവിധായകന്‍ നാനുഭായ് വകില്‍ തന്റെ 'സഖി ഹാതിം' എന്ന സിനിമയില്‍ അവള്‍ക്കൊരു വേഷം വാഗ്ദാനം ചെയ്തത്. 13 വയസ്സേ അവര്‍ക്കന്നുള്ളൂ. തുടക്കത്തില്‍ മാതാവ് മിനൂവിനെ അഭിനയിക്കാന്‍ സമ്മതിച്ചില്ലെങ്കിലും തന്റെ ആഗ്രഹത്തിനു പിറകേ പോകാന്‍ അവര്‍ തീരുമാനിച്ചു. സിനിമ 1955-ലിറങ്ങി. 14 വയസ്സോടെ ഒട്ടേറെ അംഗീകാരങ്ങള്‍ മിനൂവിനെ തേടിയെത്തി.
അപ്പോഴേക്കും മെഹ്മൂദ് മീന കുമാരിയുടെ സഹോദരി മധു കുമാരിയെ വിവാഹം കഴിച്ചിരുന്നു. അങ്ങനെ ഇതിഹാസ നടി മീന കുമാരിയാണ് മാലികുന്നീസ അലിയെന്ന പേരുമാറ്റി മിനൂ മുംതസ് എന്നാക്കുന്നത്. 1950കളിലും 60-കളിലും ബോളിവുഡിലെ മികച്ച സ്വഭാവ നടിയും നര്‍ത്തകിയുമായി മിനൂ കാഗസ് കെ ഫൂല്‍, ചൗധ്വിന്‍ കാ ചാന്ദ്, സാഹിബ് ബീബി ഔര്‍ ഗുലാം, യഹൂദി, താജ്മഹല്‍ തുടങ്ങി നിരവധി പ്രശസ്ത ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.
1958-ലിറങ്ങിയ 'ഹൗറ ബ്രിഡ്ജ്' എന്ന ചിത്രത്തിലെ 'ഗോര രംഗ് ചുനാരിയ കാലി' എന്ന ഗാനമാണ് മിനൂവിന്റെ ജീവിതത്തില്‍ ഏറ്റവുമധികം വിവാദങ്ങളുണ്ടാക്കിയത്. പ്രണയാതുരമായ ഗാനരംഗത്തില്‍ തന്റെ മൂത്ത സഹോദരന്‍ മെഹ്മൂദിനൊപ്പം അവര്‍ വേഷമിട്ടു. സഹോദരനും സഹോദരിയും തമ്മിലുള്ള റൊമാന്റിക് സീനുകള്‍ ഉള്‍ക്കൊള്ളാനാവാതെ ആളുകള്‍ അവരെ വിമര്‍ശിച്ചു. യഥാര്‍ഥത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമായിരുന്നു സഹോദരങ്ങള്‍ക്ക് ഇങ്ങനെ അഭിനയിക്കേണ്ടിവന്നത്.
1963-ല്‍ സംവിധായകന്‍ എസ്. അലി അക്ബറിനെയാണ് മിനൂ വിവാഹംചെയ്തത്. ദമ്പതികള്‍ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനും ജനിച്ചു. വിവാഹിതയായ ശേഷം കുടുംബത്തിനായിരുന്നു അവര്‍ പ്രാധാന്യം നല്‍കിയത്. അങ്ങനെ സിനിമാ മേഖല വിടാന്‍ തീരുമാനിച്ചു. വിവാഹത്തിന് മുമ്പ് കരാറൊപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയത് ഗര്‍ഭിണിയായിരിക്കെയാണ്. 2003-ല്‍ അവര്‍ക്ക് ഓര്‍മ നഷ്ടമായി. തലച്ചോറില്‍ 15 വര്‍ഷമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ട്യൂമറായിരുന്നു അതിന് കാരണം. ടൊറന്റോയില്‍ നടത്തിയ ചികിത്സയ്ക്കുശേഷം ഓര്‍മശക്തി വീണ്ടെടുത്തു. 2021-ല്‍ 79-ാം വയസ്സിലാണ് മിനൂ മുംതസ് വിടവാങ്ങുന്നത്.
Content Highlights: actress started working at 13, romanced her own elder brother on screen