'നാന്‍ വന്തിട്ടേന്ന് സൊല്ല് ' : ഇന്‍സ്റ്റയില്‍ വരവറിയിച്ച് നയന്‍താര....

ഇന്‍സ്റ്റഗ്രാമില്‍ ഒഫീഷ്യല്‍ അക്കൗണ്ടുമായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള റീല്‍സ് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ടാണ് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ വരവറിയിച്ചിരിക്കുന്നത്. റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ തീം മ്യൂസിക്കാണ് വീഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ' നാന്‍ വന്തിട്ടേന്ന് സൊല്ല്' എന്ന ക്യാപ്ഷനോടെയാണ് നയന്‍താര റീല്‍സ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇരുകൈകളിലും മക്കളെയും എടുത്ത് ക്യാമറയ്ക്ക് മുന്നിലേക്ക് സ്‌റ്റൈലായി എന്‍ട്രി ചെയ്യുന്ന രീതിയിലാണ് വീഡിയോ. 15 സെക്കന്‍ഡാണ് വീഡിയോയുടെ ദൈര്‍ഘ്യം. സോഷ്യല്‍ മീഡിയ ലോകത്ത് സജീവമല്ലാത്ത നടിയുടെ രംഗപ്രവേശം വലിയ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ' മൈ ഉയിര്‍സ്, വെല്‍ക്കം ഇന്‍സ്റ്റഗ്രാം' എന്നാണ് നയന്‍താരയുടെ ജീവിത പങ്കാളിയായ സംവിധായകന്‍ വിഘ്‌നേഷ് കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഷാരൂഖ് നായകനായ ജവാനിലൂടെ ബോളിവുഡിലെ അരങ്ങേറ്റും ആഘോഷമാക്കാനൊരുങ്ങുകയാണ് നയന്‍താര. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായിക റോളില്‍ നയന്‍താര എത്തുന്നു. ചിത്രത്തിലെ പാട്ടുകളും കഴിഞ്ഞ ദിവസങ്ങളില്‍ ട്രെന്‍ഡിങ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു. റെഡ്ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ചിത്രം ഇന്ത്യയൊട്ടാകെ വലിയ റീലിസാണ് പ്ലാന്‍ ചെയ്യുന്നത്. അനിരുദ്ധ രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
Content Highlights: Actress Nayanthara Started Instagram Official Account