സിനിമയില്‍ വന്നപ്പോള്‍ എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു: ശ്രുതി രാമചന്ദ്രന്‍

#സൂരജ് സുകുമാരന്‍
ശ്രുതി രാമചന്ദ്രന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍
ശ്രുതി രാമചന്ദ്രന്‍ / ഫോട്ടോ: സിദ്ദീക്കുല്‍ അക്ബര്‍

അപ്രതീക്ഷിതമായി കടന്നുവരുന്ന ചിലത് ജീവിതത്തെ കീഴ്മേല്‍ മറിക്കും. സിനിമ ശ്രുതി രാമചന്ദ്രന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ചത് അത്തരമൊരു അപ്രതീക്ഷിത എന്‍ട്രിയിലൂടെയാണ്. സ്വപ്‌നങ്ങളില്‍പോലും സിനിമാമോഹം ഇല്ലാതിരുന്ന പെണ്‍കുട്ടി മലയാളത്തിന്റെ പ്രിയനായികയായി വളര്‍ന്ന കഥയില്‍ ഒരുപാട് കൗതുകങ്ങളുണ്ട്. ആര്‍ക്കിടെക്ചര്‍ കരിയര്‍ സ്വപ്‌നം കണ്ട ശ്രുതി അഭിനേത്രി, തിരക്കഥാകൃത്ത്, ഡബ്ബിങ് ആര്‍ടിസ്റ്റ് എന്നീ റോളുകളില്‍ ഇന്ന് സിനിമയില്‍ ശക്തമായ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. കടന്നുവന്ന വഴികളെയും മുന്നോട്ടുള്ള യാത്രയെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ശ്രുതി. 

ഒരുവ്യക്തി എന്ന നിലയില്‍ സിനിമ ശ്രുതിയെ എങ്ങനെ മാറ്റി? 
സിനിമയില്‍ വരുമ്പോള്‍ ഒരുപാട് കഥകള്‍ കേള്‍ക്കുന്നു, അത്രതന്നെ ആള്‍ക്കാരുമായി ഇടപെടുന്നു, പരിചയപ്പെടുന്നു. അതൊക്കെ വളരെ മനോഹരമാണ്. എല്ലാ ദിവസവും ഒരുപോലെയല്ല എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. എല്ലാം എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ട്. 

സിനിമയില്‍ വന്നതിനുശേഷമാണ് എനിക്ക് നല്ലരീതിയില്‍ ആളുകളെ മനസ്സിലാക്കാന്‍ സാധിച്ചത്. എന്നിലെ ദയയും കരുണയുമൊക്കെ വര്‍ധിച്ചു. ഓരോ ദിവസവും ഇന്നലത്തേതിനെക്കാള്‍ കൂടുതല്‍ നല്ല മനുഷ്യനാകാനാണ് ശ്രമിക്കേണ്ടത്. നമ്മളിലുണ്ടാകുന്ന മാറ്റം നമ്മുടെ ജോലിയിലും പ്രതിഫലിക്കും എന്നാണ് എന്റെ വിശ്വാസം. കുറച്ചുകൂടി നല്ല വ്യക്തിയാകാന്‍ സിനിമ എന്നെ സഹായിച്ചു എന്ന് തോന്നാറുണ്ട്.
 

(അഭിമുഖം പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം)

Content Highlights: actor sruthi ramachandran talking about life and cinema