Last Updated: 10 Jul 2025, 12:40 pm IST
അമുക്കുരം, തിപ്പലി എന്നിവ തേന്‍ചേര്‍ത്ത് കഴിക്കുന്നത് ചുമ മാറാന്‍ നല്ലതാണ്

മഴക്കാലമായതോടെ പതിവുപോലെ പകര്‍ച്ചപ്പനികള്‍ വ്യാപകമായിട്ടുണ്ട്. അതിനൊപ്പം തന്നെയാണ് ചുമയും ജലദോഷവും മൂക്കടപ്പും തുമ്മലുമെല്ലാം വന്നെത്തിയിട്ടുള്ളത്. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഈ പ്രയാസങ്ങള്‍ നേരിടുന്നു. ഈ പ്രശ്‌നങ്ങല്‍ അകറ്റാനും ആരോഗ്യത്തോടെയിരിക്കാനും വീട്ടില്‍തയ്യാറാക്കുന്ന മരുന്നുകള്‍ സഹായിക്കും.
- പുതിനയിട്ട വെളളംകൊണ്ട് ചായയുണ്ടാക്കി കുടിക്കാം. ഈ ചായയില്‍ രണ്ടുടീസ്പൂണ്‍ തേന്‍ചേര്‍ക്കുന്നത് തൊണ്ടയടപ്പ്, ജലദോഷം എന്നിവ അകറ്റും.
- ജീരകം, ചുക്ക്, കൂവനൂറ് എന്നിവ പൊടിച്ച് നെയ്യില്‍ ചേര്‍ത്ത് കഴിക്കുന്നത് പഴകിയ ചുമ മാറ്റും. അമുക്കുരം, തിപ്പലി എന്നിവ തേന്‍ചേര്‍ത്ത് കഴിക്കുന്നതും ഫലം ചെയ്യും.
- ചൂടുവെള്ളത്തില്‍ കുളിക്കുന്നതും ഇടയ്ക്കിടെ ആവിപിടിക്കുന്നതും മൂക്കൊലിപ്പും കഫക്കെട്ടും അകറ്റാന്‍ നല്ലതാണ്.
- ആടലോടകത്തിന്റെ നീര് രണ്ട് സ്പൂണ്‍ എടുത്ത് അത്രയും തന്നെ തേനും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചുമ തടയും.
അലര്‍ജി തടയാന്‍
- കല്ലുപ്പും ബേക്കിങ് സോഡയും ചേര്‍ത്ത ലായനി കൊണ്ട് വായ കഴുകുന്നത് അലര്‍ജി തടയാന്‍ നല്ലതാണ്.
- മുത്തിള്‍ വേരോടെയെത്ത് പച്ചമഞ്ഞള്‍ ചേര്‍ത്തരച്ച് അഞ്ചുഗ്രാം വീതം രണ്ടുനേരം ഉപയോഗിക്കാം.
ആഹാരത്തില്‍ ശ്രദ്ധിക്കാം
- മഴക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാം.
- തണുത്തതും ചൂടുള്ളതുമായ വെള്ളം ഇടകലര്‍ത്തി ഉപയോഗിക്കരുത്.
- ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ നാരങ്ങ, പൈനാപ്പിള്‍, ഓറഞ്ച് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
- വെളുത്തുള്ളി, ഇഞ്ചി, ജീരകം, മഞ്ഞള്‍ എന്നിവ നിത്യവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
- മോര്, പച്ചക്കറി സൂപ്പ്, കരിക്കിന്‍ വെള്ളം തുടങ്ങിയവ ദാഹവും ക്ഷീണവും അകറ്റും.
Content Highlights: Ayurvedic treatment for fever and cold
Published: 10 Jul 2025, 12:01 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented