ധുരന്ധർ ഫ്രാഞ്ചൈസിയിലൂടെ രൺവീർ സിങ് ബോക്സോഫീസിൽ (box office) ചരിത്രം സൃഷ്ടിച്ചിട്ട് അധികമായിട്ടില്ല. ചിത്രത്തിന്റെ വൻവിജയത്തിനു പിന്നാലെയാണ് വലിയൊരു വിവാദവും അദ്ദേഹത്തിനെതിരേ ഉണ്ടായത്. ഫർഹാൻ അക്തർ ചിത്രം ഡോൺ 3-യിൽ നിന്ന് രൺവീർ പിന്മാറിയെന്നതായിരുന്നു വിവാദം. ഇതോടെ നഷ്ടപരിഹാരമായി രൺവീർ 45 കോടി രൂപ നൽകണമെന്ന് ഫർഹാന്റെ എക്സൽ എന്റർടൈൻമെന്റ് നടനോടാവശ്യപ്പെടുകയും ചെയ്തു. എന്നാൽ, രൺവീർ മോശം സമയങ്ങളിലൂടെ കടന്നുപോയപ്പോൾ ഡോൺ 3യുടെ ചിത്രീകരണം മാറ്റിവെച്ചെന്നും ധുരന്ധർ വൻവിജയമായതിനു ശേഷം ചിത്രീകരണം തിരക്കിട്ട് തുടങ്ങുകയായിരുന്നെന്നും ആരോപിക്കുകയാണ് പഞ്ചാബി നടനും ഗായകനുമായ അമ്മി വിർക്ക്.
ഇരുവരും മുമ്പ് കബീർ ഖാന്റെ 83-ൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. രൺവീറും എക്സൽ എന്റർടൈൻമെന്റും തമ്മിലുള്ള തർക്കത്തിന്റെ വിശദാംശങ്ങൾ തനിക്ക് അറിയില്ലെങ്കിലും, രൺവീറിന് തെറ്റുപറ്റാൻ സാധ്യതയില്ലെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും അമ്മി പറഞ്ഞു.
Also Read
‘അദ്ദേഹത്തിന് കുറച്ച് ഫ്ലോപ്പുണ്ടായപ്പോൾ നിങ്ങൾക്ക് (എക്സൽ) ഡോൺ 3 തുടങ്ങാമായിരുന്നു. അപ്പോൾ നിങ്ങൾ അദ്ദേഹത്തെ അവഗണിച്ചു. ഇപ്പോൾ ധുരന്ധർ ഒരു ഹിറ്റായതുകൊണ്ട്, അവർ അവരുടെ പണം തിരികെ ചോദിക്കുന്നു,’ അദ്ദേഹം പറഞ്ഞു. രൺവീർ പണം തിരികെ നൽകേണ്ടതില്ല, 45 കോടി രൂപ ആര് നൽകും?’-അദ്ദേഹം ചോദിച്ചു.
ഇത് ‘രൺവീറിന്റെ തെറ്റല്ല’ എന്നും അമ്മി പറഞ്ഞു, അവർക്ക് വേണമെങ്കിൽ കേസ് ഫയൽ ചെയ്യാം. ‘ഇത്തരം കേസുകൾ എവിടെയും എത്തില്ല. അവ 20 വർഷത്തോളം നീണ്ടുനിൽക്കും,’ അദ്ദേഹം ചിരിയോടെ പറഞ്ഞു.
“ധുരന്ധറിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തെ അഭിനന്ദിച്ചു. അപ്പോഴേക്കും അവർക്ക് മകൾ ജനിച്ചിരുന്നു. അദ്ദേഹം എനിക്ക് ഇംഗ്ലീഷിൽ ഒരു നീണ്ട സന്ദേശം അയച്ചു. ഈ സിനിമയിൽ തനിക്കുള്ളതെല്ലാം താൻ നിക്ഷേപിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഞാൻ അദ്ദേഹത്തോട് കാത്തിരുന്ന് കാണാമെന്ന് പറഞ്ഞു, മകൾ ഭാഗ്യം കൊണ്ടുവരുമെന്നും ദൈവം ദയ കാണിക്കുമെന്നും പറഞ്ഞു. അപ്രകാരം സംഭവിച്ചു. മകൾ അദ്ദേഹത്തിന് വലിയ ഭാഗ്യം കൊണ്ടുവന്നു” അദ്ദേഹം പറഞ്ഞു. 2024 സെപ്റ്റംബറിലാണ് രൺവീറും ദീപിക പദുകോണും അവരുടെ മകൾ ദുവയെ സ്വാഗതം ചെയ്തത്.
“നിങ്ങളുടെ മകൾ എത്ര ഭാഗ്യമാണ് കൊണ്ടുവന്നതെന്ന് നോക്കൂ. കുട്ടികൾ അവരുടെ ഭാഗ്യവുമായി വരുന്നു. രണ്ടാമത്തെ ചിത്രത്തിനും മികച്ച വിജയം ലഭിച്ചു. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. ഇന്ത്യയിലെ ഏറ്റവും വിജയിച്ച വ്യക്തി എന്റെ സുഹൃത്താണെന്ന് പറയുമ്പോൾ അഭിമാനം തോന്നുന്നു”-അദ്ദേഹം പറഞ്ഞു.
ഡോൺ 3 ഏകദേശം മൂന്ന് വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും നിർമ്മാണം തുടങ്ങിയിരുന്നില്ല. ഡിസംബറിൽ ധുരന്ധറിന്റെ ആദ്യഭാഗം റിലീസ് ചെയ്തതിനു പിന്നാലെയാണ് തിരക്കഥയിലെ അഭിപ്രായവ്യത്യാസങ്ങൾ കാരണം രൺവീർ ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകൾ വരുന്നത്. അതേസമയം, നഷ്ടപരിഹാരമായി രൺവീർ നിർമ്മാതാക്കൾക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും അവർ അത് സ്വീകരിച്ചില്ല.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Ranveer Singh, Don 3 controversy, Ammy Virk, Excel Entertainment, Dhurandhar franchise, Bollywood news
Published: 11 Jun 2026, 04:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented