ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയ മുഴുവൻ കറങ്ങിക്കൊണ്ടിരുന്നൊരു വീഡിയോയാണ് സൗദി അറേബ്യയിലെ 'സ്ലീപിങ് പ്രിൻസി'ന്റേത്. 20 വർഷത്തോളമായി കോമയിലായിരുന്ന രാജകുമാരൻ, പതുക്കെ കണ്ണുതുറക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. അതിനൊപ്പം കുടുംബാംഗങ്ങളോട് പ്രതികരിക്കുന്നതും കാണാം.
സൗദി അറേബ്യയിലെ രാജകുടുംബത്തിൽനിന്നുള്ള അംഗമാണ് പ്രിൻസ് അൽ-വയീദ് ബിൻ ഖാലിദ് ബിൻ തലാൽ അൽ സൗദ്. യുകെയിലുള്ള മിലിറ്ററി കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം. 2005-ൽ അവിടെവെച്ചുണ്ടായ ഒരു വലിയ കാറപകടത്തിൽ ഗുരുതരപരിക്കേൽക്കുകയും കോമയിലേക്ക് പോവുകയുമായിരുന്നു. തലച്ചോറിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ചു. അന്നുമുതൽ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. ഒരു പ്രതികരണവുമില്ലാതെ, ഒരേ കിടപ്പാണെങ്കിലും എന്നെങ്കിലും ഒരു അദ്ഭുതം സംഭവിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം മുഴുവൻ.
2015-ൽ രാജകുമാരനുള്ള ലൈഫ് സപ്പോർട്ട് പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് ഡോക്ടർമാർ കുടുംബവുമായി സംസാരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ പിതാവ് സമ്മതിച്ചില്ല. ''അവൻ മരിക്കണമെന്നായിരുന്നുവെങ്കിൽ ആ അപകടത്തിൽ തന്നെ മരിക്കുമായിരുന്നു'', എന്നാണ് അന്ന് പിതാവ് പറഞ്ഞത്. ഇന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സൂചനകളുമില്ലാതെ കിടപ്പാണ് രാജകുമാരൻ. ഇടയ്ക്കിടെ അദ്ദേഹത്തിന്റെ ചില വീഡിയോകൾ സോഷ്യൽമീഡിയയിലൂടെ പുറത്തുവരാറുണ്ട്. 2019-ൽ പുറത്തുവന്ന ഒരു വീഡിയോയിൽ രാജകുമാരൻ പതുക്കെ വിരലുകൾ അനക്കുന്നത് കാണാമായിരുന്നു. മറ്റൊരു വീഡിയോയിൽ തല ചെറുതായി ചെരിക്കുന്നതും. ചെറിയ ചില മാറ്റങ്ങളുണ്ടെന്ന് കുടുംബം ഇടയ്ക്ക് പറയുകയും ചെയ്തിരുന്നു. എന്നാൽ, കാര്യമായ പുരോഗതിയൊന്നും പിന്നീടുണ്ടായില്ല. റിയാദിലെ ആസ്പത്രിയിലാണ് അദ്ദേഹം 25 വർഷമായിട്ടുള്ളത്.
രാജകുമാരന്റേതെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഏറ്റവും പുതിയ വീഡിയോ എക്‌സിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ആ വീഡിയോയിലുള്ളത് രാജകുമാരൻ അല്ലെന്ന് പിന്നീട് തെളിഞ്ഞു. സൗദിയിലെ വ്യവസായിയും റാലി ഡ്രൈവറുമായ യസീദ് മുഹമ്മദ് അൽ-റാജിയാണത്. മോട്ടോർ സ്‌പോർട്ട് അപകടത്തിൽ പരിക്കേറ്റ് കിടപ്പിലായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹത്തിന് അപകടമുണ്ടാവുന്നത്. രാജകുമാരനും യസീദും തമ്മിൽ രൂപത്തിൽ നല്ല സാമ്യമുണ്ട്. അതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ: https://mbi.page.link/grihalakshmi
Content Highlights: a viral video shows Saudis sleeping prince, in a coma for 20 years, seemingly waking up
Published: 18 Jun 2025, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented