മമ്മൂട്ടിക്കൊപ്പമുള്ള കുറച്ച് മണിക്കൂറുകൾ ചെലവഴിക്കാൻ കഴിഞ്ഞ അപൂർവഭാഗ്യത്തെക്കുറിച്ച് പറയുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിലിന്റെ മകൾ ഹോപ്പിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രവും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു ബേസിൽ. അതിനൊപ്പം ഒരു കുറിപ്പുമുണ്ട്.
''ഇതിഹാസതാരത്തിനൊപ്പം ഒരു സായാഹ്നം പങ്കുവെക്കാനുള്ള അപൂർവഭാഗ്യം ലഭിച്ചു. എന്റെ മകൾ അദ്ദേഹത്തെ നോക്കി പേരെന്താണെന്ന് നിഷ്‌കളങ്കമായി ചോദിച്ചു. അപ്പോൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മറുപടി വന്നു, 'മമ്മൂട്ടി'. ആ മറുപടി ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരോർമയായി ഞങ്ങളുടെ ഹൃദയത്തിൽ പതിഞ്ഞു'', ബേസിൽ കുറിക്കുന്നു.
ബേസിലിന്റെ മകൾക്കൊപ്പം മമ്മൂട്ടി എണ്ണമറ്റ സെൽഫികൾ പകർത്തിയെന്നും അദ്ദേഹത്തിന്റെ ക്യാമറയിൽ ചിത്രങ്ങളെടുത്തെന്നും ബേസിൽ പറയുന്നു.
മണിക്കൂറുകളോളം ലോകത്തിന് മുന്നിൽ അദ്ദേഹമാരെന്നത് മറന്നാണ് തങ്ങൾക്കൊപ്പം സമയം ചെലവഴിച്ചതെന്നും ബേസിൽ കുറിച്ചു. ''ഏറ്റവുമടുത്ത സുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നതുപോലെയാണ് തോന്നിയത്. അതെല്ലാം വാക്കുകൾക്ക് അതീതമാണ്''.
അത്രയും നല്ല നിമിഷങ്ങൾ സമ്മാനിച്ചതിന് ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറഞ്ഞുകൊണ്ടാണ് ബേസിൽ ആ കുറിപ്പ് അവസാനിപ്പിക്കുന്നത്. ചിത്രത്തിനുതാഴെ ഫിലിംമേക്കർ അനുരാഗ് കശ്യപ് ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ കമന്റുമായെത്തിയിട്ടുണ്ട്.
ബേസിലും ഭാര്യ എലിസബത്തും മമ്മൂട്ടിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഹൈദരാബാദിൽവെച്ചാണ് അവർ മമ്മൂട്ടിയെ കണ്ടത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റി'ന്റെ ഷൂട്ടിങ്ങിനായാണ് മമ്മൂട്ടി ഹൈദരാബാദിലെത്തിയത്. മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Actor-director Basil Joseph shares a heartwarming anecdote about his daughter Hope`s innocent question to Mammootty and the legendary actor`s touching reply
Published: 05 Oct 2025, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented