സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ടിന്റെ ജീവിതം എന്നും വിവാദങ്ങളിൽപെടാറുണ്ട്. അദ്ദേഹത്തിന്റെ സ്വകാര്യജീവിതം മുതൽ നിർമിക്കുന്ന സിനിമ വരെ ചർച്ച ചെയ്യപ്പെടാറുമുണ്ട്. രണ്ടു ഭാര്യമാരിൽനിന്നായി പൂജ ഭട്ട്, ആലിയ ഭട്ട് എന്നിവരുൾപ്പെടെ നാലുമക്കളാണ് അദ്ദേഹത്തിന്. മഹേഷ് ഭട്ട് ആദ്യം വിവാഹം കഴിച്ചത് ലൊറൈൻ ബ്രൈറ്റ് എന്ന വിദേശിയെയാണ്.
ലൊറൈനുമായുള്ള പ്രണയത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകൾ ശ്രദ്ധനേടുകയാണ്. മകൾ പൂജ ഭട്ടിന്റെ പോഡ്കാസ്റ്റിലാണ് അക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. ആദ്യമായി കണ്ട കഥയും അദ്ദേഹം പറയുന്നു.
''എനിക്കന്ന് 16 വയസ്സാണ്, അവൾക്ക് 14-ഉം. അവളൊരു അനാഥാലയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. അമ്മയുടെ കൈയിൽ പണമൊന്നുമില്ലായിരുന്നു, അതുകൊണ്ടാണ് ലൊറൈനെ അവിടെയാക്കിയത്. അവിചാരിതമായിട്ടാണ് ഞാൻ കാണുന്നത്. ആദ്യകാഴ്ചയിൽ തന്നെ അവളെ എനിക്ക് ഒരുപാടിഷ്ടപ്പെട്ടു. പക്ഷേ, ഞാനവൾക്ക് യോജിച്ചയാളല്ലെന്ന് തോന്നി. എന്നാലും എനിക്ക് മറക്കാൻ കഴിയുന്നില്ലായിരുന്നു''.
''അവിടെയുള്ള കുട്ടികൾക്ക് സ്‌കൂൾ യൂണിഫോമുകൾ സ്റ്റിച്ച് ചെയ്യുന്നൊരു തയ്യൽക്കാരനെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹം വഴിയാണ് ലൊറൈനുള്ള കത്ത് എത്തിച്ചുകൊടുക്കുന്നത്. പിടിക്കപ്പെട്ടാൽ അദ്ദേഹത്തിന്റെ ജോലി പോവും. എന്നിട്ടും അദ്ദേഹമെന്നെ സഹായിച്ചു. എന്റെ രക്തംകൊണ്ടാണ് ഞാൻ കത്തുകളെഴുതിയത്. മറുപടിയും കിട്ടിക്കൊണ്ടേയിരുന്നു''.
20 വയസ്സുള്ളപ്പോഴാണ് മഹേഷ് ഭട്ട് ലൊറൈനെ വിവാഹം കഴിക്കുന്നത്. ആ ബന്ധത്തിലുണ്ടായ കുട്ടികളാണ് പൂജ ഭട്ടും രാഹുൽ ഭട്ടും. പിന്നീട് നടി പർവീൺ ബാബിയുമായുള്ള മഹേഷിന്റെ പ്രണയമാണ് അവരുടെ വിവാഹജീവിതത്തിൽ വിള്ളലുണ്ടാക്കുന്നത്. രണ്ടര വർഷത്തിനുശേഷം പർവീണും മഹേഷും പിരിഞ്ഞു.
അപ്പോഴേക്കും ലൊറൈനും മഹേഷും തമ്മിൽ പൂർണമായും അകന്നിരുന്നു. അതിനിടയിലാണ് മുൻനടി സോണി റസ്ദാനെ മഹേഷ് വിവാഹം കഴിക്കുന്നത്. എങ്കിലും നിയമപരമായി മഹേഷും ലൊറൈനും വേർപിരിഞ്ഞിരുന്നില്ല.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Director Mahesh Bhatt reveals his first love story: writing letters in blood to Lorraine Bright, who was in an orphanage, and marrying her at 20
Published: 07 Oct 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented